---
title: "നെറ്റ്ഫ്‌ലിക്‌സിന്റെ പടത്തലവൻ  റീഡ് ഹേസ്റ്റിങ്‌സ്  പടിയിറങ്ങുന്നു; ഇനി ജീവകാരുണ്യത്തിന്റെയും വിദ്യഭ്യാസത്തിന്റെയും ലോകത്തേക്ക്"
english_title: "Netflix CEO Reed Hastings steps down; now into the world of philanthropy and education"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353984/netflix-ceo-reed-hastings-steps-down-now-into-the-world-of-philanthropy-and-education"
published_at: "2026-04-18T11:02:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e317e32934d_yrft.jpg"
keywords: []
---

# നെറ്റ്ഫ്‌ലിക്‌സിന്റെ പടത്തലവൻ  റീഡ് ഹേസ്റ്റിങ്‌സ്  പടിയിറങ്ങുന്നു; ഇനി ജീവകാരുണ്യത്തിന്റെയും വിദ്യഭ്യാസത്തിന്റെയും ലോകത്തേക്ക്

> **Lead Summary:** **[** ലോകമെമ്പാടുമുള്ള സിനിമാ-സീരിയൽ ആസ്വാദന ശീലങ്ങളെ മാറ്റിമറിച്ച വിപ്ലവകാരി, റീഡ് ഹേസ്റ്റിങ്‌സ് നെറ്റ്ഫ്‌ലിക്‌സിൽ നിന്ന് പൂർണ്ണമായും പടിയിറങ്ങുന്നു. 29 വർഷം മുമ്പ് താൻ തന്നെ സ്ഥാപിച്ച കമ്പനിയുടെ ഭരണസമിതിയിൽ നിന്ന് വരാനിരിക്കുന്ന ജൂണിൽ വിരമിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.

## Article Content

**[** ലോകമെമ്പാടുമുള്ള സിനിമാ-സീരിയൽ ആസ്വാദന ശീലങ്ങളെ മാറ്റിമറിച്ച വിപ്ലവകാരി, റീഡ് ഹേസ്റ്റിങ്‌സ് നെറ്റ്ഫ്‌ലിക്‌സിൽ നിന്ന് പൂർണ്ണമായും പടിയിറങ്ങുന്നു. 29 വർഷം മുമ്പ് താൻ തന്നെ സ്ഥാപിച്ച കമ്പനിയുടെ ഭരണസമിതിയിൽ നിന്ന് വരാനിരിക്കുന്ന ജൂണിൽ വിരമിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.

 ഹേസ്റ്റിങ്‌സിന്റെ വിടവാങ്ങൽ വാർത്ത പുറത്തുവന്നതോടെ നെറ്റ്ഫ്‌ലിക്‌സിന്റെ ഓഹരി വിലയിൽ ഏകദേശം 8 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. വിനോദ വ്യവസായത്തിലെ പരമ്പരാഗത ബിസിനസ് മാതൃകകളെ പൊളിച്ചെഴുതി 'സ്ട്രീമിംഗ്' സംസ്കാരം ലോകവ്യാപകമാക്കിയ വ്യക്തിയാണ് അദ്ദേഹം.

കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്തുനിന്ന് നേരത്തെ തന്നെ മാറിയിരുന്നെങ്കിലും, ഭരണസമിതിയിൽ നിന്നുള്ള ഈ പിന്മാറ്റം ഒരു യുഗത്തിന്റെ അവസാനമായാണ് നിക്ഷേപകർ കാണുന്നത്.

നെറ്റ്ഫ്‌ലിക്‌സ് നിക്ഷേപകർക്ക് നൽകിയ കത്തിലൂടെയാണ് റീഡ് ഹേസ്റ്റിങ്‌സ് തന്റെ നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്. വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ ഭരണസമിതിയിലേക്ക് താൻ വീണ്ടും മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു. 29 വർഷത്തെ സജീവമായ ബിസിനസ് ജീവിതത്തിന് ശേഷമാണ് ഈ പിന്മാറ്റം.

ഇനിമുതൽ തന്റെ ശ്രദ്ധ പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.വിദ്യാഭ്യാസ  വിദ്യാഭ്യാസ പുരോഗതിക്കായി 2016-ൽ തന്നെ അദ്ദേഹം 10 കോടി ഡോളറിന്റെ  ഒരു നിധി രൂപീകരിച്ചിരുന്നു. ഈ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഹേസ്റ്റിങ്‌സിന്റെ പൂർണ്ണമായ പിന്മാറ്റം നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കിയതിനെത്തുടർന്ന് നെറ്റ്ഫ്‌ലിക്‌സ് ഓഹരികളിൽ 8 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയെ ഏറ്റെടുക്കാനുള്ള 7200 കോടി ഡോളറിന്റെ ഭീമന്‍ കരാര്‍ നെറ്റ്ഫ്‌ലിക്‌സിന് അടുത്തിടെ നഷ്ടമായിരുന്നു. പാരമൗണ്ട് സ്‌കൈഡാന്‍സ് ആണ് ഈ കരാര്‍ സ്വന്തമാക്കിയത്. എങ്കിലും, കരാര്‍ റദ്ദാക്കിയ ഇനത്തില്‍ ലഭിച്ച 280 കോടി ഡോളര്‍ നഷ്ടപരിഹാരത്തുക നെറ്റ്ഫ്‌ലിക്‌സിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 225 കോടി ഡോളര്‍ (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധന) ആണ് നെറ്റ്ഫ്‌ലിക്‌സിന്റെ വരുമാനം. 2026 ജനുവരിയിലെ കണക്കനുസരിച്ച് 32.5 കോടി വരിക്കാര്‍ നെറ്റ്ഫ്‌ലിക്‌സിനുണ്ട്. 2026-ഓടെ പരസ്യങ്ങളിലൂടെയുള്ള വരുമാനം 300 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.

1997-ല്‍ ഡിവിഡികള്‍ തപാലില്‍ അയച്ചുനല്‍കുന്ന സര്‍വീസായാണ് ഹേസ്റ്റിങ്‌സ് നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയത്. പിന്നീട് ഇന്റര്‍നെറ്റ് വിപ്ലവത്തിനൊപ്പം കമ്പനിയെ ലോകത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാക്കി അദ്ദേഹം മാറ്റി. 2023-ല്‍ സി.ഇ.ഒ സ്ഥാനത്തുനിന്ന് മാറിയ അദ്ദേഹം എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരുകയായിരുന്നു. നിലവില്‍ ടെഡ് സാരന്‍ഡോസ്, ഗ്രെഗ് പീറ്റേഴ്‌സ് എന്നിവരാണ് കമ്പനിയെ നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353984/netflix-ceo-reed-hastings-steps-down-now-into-the-world-of-philanthropy-and-education)