---
title: " കോഴിക്കോട് നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി ആക്രമിച്ച കേസ്; മൂന്ന് സിപിഎം പ്രവർത്തകർ പിടിയിൽ "
english_title: "Violence erupts after booth encroachment in Kozhikode's Nadupoyil; Three CPM workers arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353983/violence-erupts-after-booth-encroachment-in-kozhikodes-nadupoyil-three-cpm-workers-arrested-new"
published_at: "2026-04-18T10:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e31693ce2c7_three_CPM_workers_arrested.jpg"
keywords: []
---

#  കോഴിക്കോട് നടുപ്പൊയിലിൽ ബൂത്ത്‌ കയ്യേറി ആക്രമിച്ച കേസ്; മൂന്ന് സിപിഎം പ്രവർത്തകർ പിടിയിൽ 

> **Lead Summary:** **കോഴിക്കോട് : [** തെരഞ്ഞെടുപ്പ് ദിവസം കോഴിക്കോട് കുറ്റ്യാടി നടുപ്പൊയിൽ യുപി സ്കൂളിലെ ബൂത്തിൽ വെച്ച് കള്ളവോട്ട് തടഞ്ഞതിന്റെ പേരിൽ സിപിഎം പ്രവർത്തകർ യുഡിഎഫ് ബൂത്ത്‌ ഏജന്റുമാരെ ആക്രമിച്ചകേസിൽ 3 പ്രതികൾ പിടിയിലായി. രണ്ടാം പ്രതി ലിനീഷ്, അഞ്ചാം പ്രതി ലിജിൻ രാജ്, ആറാം പ്രതി രാജൻ പിപി എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**കോഴിക്കോട് : [** തെരഞ്ഞെടുപ്പ് ദിവസം കോഴിക്കോട് കുറ്റ്യാടി നടുപ്പൊയിൽ യുപി സ്കൂളിലെ ബൂത്തിൽ വെച്ച് കള്ളവോട്ട് തടഞ്ഞതിന്റെ പേരിൽ സിപിഎം പ്രവർത്തകർ യുഡിഎഫ് ബൂത്ത്‌ ഏജന്റുമാരെ ആക്രമിച്ചകേസിൽ 3 പ്രതികൾ പിടിയിലായി. രണ്ടാം പ്രതി ലിനീഷ്, അഞ്ചാം പ്രതി ലിജിൻ രാജ്, ആറാം പ്രതി രാജൻ പിപി എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്നാരോപിച്ച് കുറ്റ്യാടി നിയോജകമണ്ഡലം യുഡിഎഫ്സ്ഥാനാർഥി പാറക്കൽ അബ്ദുല്ല മർദ്ദനത്തിനിരയായ രാഹുൽ രാഹുൽ ചാലിലിനൊപ്പം കോഴിക്കോട് റൂറൽ എസ്.പി.യെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സിപിഎം പ്രവർത്തകരായ പ്രതികളെ കുറ്റ്യാടി പോലീസ് പിടികൂടിയത്.

അറസ്റ്റിനെ തുടർന്ന് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പരാതികർക്ക് വേണ്ടി ഹാജരായ അഡ്വ. അഫ്നാസ് ജാമ്യാപേക്ഷയെ എതിർത്ത് വാദിച്ചതിനെ തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യും വരെ നിയമപോരാട്ടം തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353983/violence-erupts-after-booth-encroachment-in-kozhikodes-nadupoyil-three-cpm-workers-arrested-new)