---
title: " വല്ലാത്ത കഷ്ടം തന്നെ....! വിവാഹചടങ്ങിനിടെ കൂടുതൽ രസഗുള കഴിച്ചതിന് പകപോക്കൽ; 11 വയസുകാരനെ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരൻ"
english_title: "Catering employee throws 11-year-old into tandoori oven in revenge for eating rasgula"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353956/catering-employee-throws-11-year-old-into-tandoori-oven-in-revenge-for-eating-rasgula"
published_at: "2026-04-18T09:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3061d1c2ab_fire.jpg"
keywords: []
---

#  വല്ലാത്ത കഷ്ടം തന്നെ....! വിവാഹചടങ്ങിനിടെ കൂടുതൽ രസഗുള കഴിച്ചതിന് പകപോക്കൽ; 11 വയസുകാരനെ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരൻ

> **Lead Summary:** **ബസ്തി: **വിവാഹചടങ്ങിൽ ഒന്നിലധികം രസഗുള എടുത്തുകഴിച്ചെന്ന നിസ്സാര കാരണത്താൽ 11 വയസുകാരനെ കാറ്ററിങ് ജീവനക്കാരൻ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ടു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ബുധനാഴ്ച നടന്ന സംഭവത്തിൽ ചമൻ എന്ന ബാലനാണ് ഗുരുതരമായി പൊള്ളലേറ്റത്.

## Article Content

**ബസ്തി: **വിവാഹചടങ്ങിൽ ഒന്നിലധികം രസഗുള എടുത്തുകഴിച്ചെന്ന നിസ്സാര കാരണത്താൽ 11 വയസുകാരനെ കാറ്ററിങ് ജീവനക്കാരൻ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ടു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ബുധനാഴ്ച നടന്ന സംഭവത്തിൽ ചമൻ എന്ന ബാലനാണ് ഗുരുതരമായി പൊള്ളലേറ്റത്.

കുട്ടിയുടെ മുഖം മുതൽ അരക്കെട്ട് വരെ മാരകമായി പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ലഖ്‌നൗ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഗോണ്ട സ്വദേശിയായ ചമൻ അമ്മയുടെ മരണശേഷം ബസ്തിയിലെ അമ്മവീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്നു. മുത്തശ്ശിയോടൊപ്പം വിവാഹത്തിന് പോയപ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്.

കുട്ടി ഒന്നിലേറെ രസഗുള എടുത്തുകഴിച്ചതാണ് കാറ്ററിങ് ജീീവനക്കാരനെ പ്രകോപിപ്പിച്ചത്. ഇയാൾ ആദ്യം കുട്ടിയെ ഭീഷണിപ്പെടുത്തുകയും പിന്നീട് കത്തുന്ന തന്തൂരി അടുപ്പിന് മുകളിൽ വയ്ക്കുകയുമായിരുന്നു. ഇതിനിടെ കുട്ടി അടുപ്പിലേക്ക് വീണു.

 കുട്ടിയുടെ അമ്മാവൻ ദേവിദിൻ നിഷാദ് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതിയായ കാറ്ററിങ് ജീവനക്കാരൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ പൊലീസ് റെയ്ഡ് നടത്തുന്നുണ്ടെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും സിങ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353956/catering-employee-throws-11-year-old-into-tandoori-oven-in-revenge-for-eating-rasgula)