---
title: "പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ  ...: പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു"
english_title: "A KSEB lineman suffered a heat stroke while working in Punalur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353941/a-kseb-lineman-suffered-a-heat-stroke-while-working-in-punalur"
published_at: "2026-04-18T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e2fa38a1aa4_sun.jpg"
keywords: []
---

# പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ  ...: പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു

> **Lead Summary:** **കൊല്ലം: **പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു. കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്. കച്ചേരി റോഡിൽ ആശുപത്രി ജം​ഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തും കൈയിലും സൂര്യാതപമേറ്റത്.

## Article Content

**കൊല്ലം: **പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു. കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്. കച്ചേരി റോഡിൽ ആശുപത്രി ജം​ഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തും കൈയിലും സൂര്യാതപമേറ്റത്.

ഉടൻ തന്നെ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന നഗരങ്ങളിലാദ്യനിരയിലാണ് പുനലൂർ. കെഎസ്‌ഇബി പുനലൂർ സബ് ഡിവിഷൻ്റെ പരിധിയിൽ മാത്രം 20ൽപ്പരം ലൈൻമാൻമാരാണ് ജോലി നോക്കുന്നത്. ഇവരുടെ സുരക്ഷയുടെ ഭാഗമായി ഉച്ചയ്ക്ക് 12നും 3നും മധ്യേ ഫീൽഡിൽ ജോലിക്കു പോകേണ്ട എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353941/a-kseb-lineman-suffered-a-heat-stroke-while-working-in-punalur)