---
title: "ഉള്ളുലച്ച് ആ യാത്ര...! അവധിക്കാലത്തിൻ്റെ സന്തോഷങ്ങളെല്ലാം കെടുത്തി; ദുഃഖം തളംകെട്ടിയ പാങ്ങ് ജി എൽപി സ്കൂളിന്റെ മുറ്റത്തേക്ക് അവർ മടങ്ങിയെത്തുന്നു "
english_title: "valparai accident pang glp school tragedy "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353934/valparai-accident-pang-glp-school-tragedy"
published_at: "2026-04-18T07:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e2ebca81be1_accident.jpg"
keywords: []
---

# ഉള്ളുലച്ച് ആ യാത്ര...! അവധിക്കാലത്തിൻ്റെ സന്തോഷങ്ങളെല്ലാം കെടുത്തി; ദുഃഖം തളംകെട്ടിയ പാങ്ങ് ജി എൽപി സ്കൂളിന്റെ മുറ്റത്തേക്ക് അവർ മടങ്ങിയെത്തുന്നു 

> **Lead Summary:** മലപ്പുറം : വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പാങ്ങ് ജിഎൽപി സ്കൂൾ അധികൃതർ. അടുത്ത അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം വർണാഭമാക്കാനും തീരുമാനിച്ചു. തിരക്കി ലേക്ക് കടക്കുംമുമ്പ് ഒരു വിനോദയാത്രയായിരുന്നു അധ്യാപകരുടെ ലക്ഷ്യം. എന്നാൽ എല്ലാം ഒരു നിമിഷംകൊണ്ട് മാറിമറിഞ്ഞു.

## Article Content

മലപ്പുറം : വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പാങ്ങ് ജിഎൽപി സ്കൂൾ അധികൃതർ. അടുത്ത അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം വർണാഭമാക്കാനും തീരുമാനിച്ചു. തിരക്കി ലേക്ക് കടക്കുംമുമ്പ് ഒരു വിനോദയാത്രയായിരുന്നു അധ്യാപകരുടെ ലക്ഷ്യം. എന്നാൽ എല്ലാം ഒരു നിമിഷംകൊണ്ട് മാറിമറിഞ്ഞു.

ദുഃഖം തളംകെട്ടിയ പാങ്ങ് ജി എൽപി സ്കൂളിന്റെ മുറ്റത്തേക്ക് താങ്ങാനാവാത്ത വേദനയുമായാണ് വെള്ളിയാഴ്ച വൈകിട്ട് നാട്ടുകാരും അധ്യാപകരും പിടിഎ ഭാരവാഹികളുമെത്തിയത്. മണിക്കൂറുകൾക്കുമുമ്പ് ഒപ്പമുണ്ടായിരുന്നവരുടെ അപ്രതീക്ഷിത വിയോഗത്തിൽ ചുറ്റുമുള്ളവരുടെ കണ്ണുനിറഞ്ഞു. അവധിക്കാലത്തിൻ്റെ സന്തോഷങ്ങളെല്ലാം കെടുത്തിയാണ് പൊള്ളാച്ചി വാൽപ്പാറ വളവിൽനിന്ന് അപകടവാർത്തയെത്തിയത്.

പാങ്ങ് ജി എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങ ളും പാങ്ങ് ജിയുപി സ്കൂളിലെ ഒരു അധ്യാപികയും മകളുമാണ് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. പാങ്ങ് ജിഎൽപി സ്കൂൾ പ്രധാനാ ധ്യാപിക പി അജിത, അധ്യാപക രായ ആശ, റംല, സുഹ്റ, മകൻ ഹിഷാം, മജീദ്, ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത, മകൻ മുഹമ്മദ് ഷഹദിൻ. സ്കൂൾ ബസ് ഡ്രൈവർ നൗഷാദ്, പാ ങ്ങ് ജിയുപി സ്കൂൾ അധ്യാപിക ഷക്കില, മകൾ മസ്തീൻ എന്നിവരായിരുന്നു സംഘാംഗങ്ങൾ.

മുഹമ്മദ് ഫായിസായിരുന്നു വി നോദയാത്രാ വാനിന്റെ ഡ്രൈവർ. ജിഎൽപി സ്കൂളിലെ മറ്റ് അധ്യാപകരും യാത്രയിൽ പങ്കാളികളാകേണ്ടിയിരുന്നെങ്കിലും പലകാരണങ്ങളാൽ പിന്മാറി. ജിഎൽപി സ്കൂളിലെ അധ്യാപകരായ ഹസ്മത്ത്, റസീന, യശോദ, പ്യൂൺ ഗോപാലൻ എന്നിവരാണ് വിനോദയാത്രയ്ക്ക് പോകാതിരുന്നത്.

വെള്ളി പുലർച്ചെയാണ് സംഘം യാത്ര പുറപ്പെട്ടത്. അതിരപ്പു ഉള്ളി, വാഴച്ചാൽ, വാൽപ്പാറ എന്നി വിടങ്ങളായിരുന്നു ലക്ഷ്യം. അവ സാനകേന്ദ്രമായ വാൽപ്പാറ സന്ദർശിച്ച് പൊള്ളാച്ചിവഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. യാത്രയുടെ ഓരോ നിമിഷങ്ങളും അധ്യാപകർ വാട്‌സപ് സ്റ്റാറ്റസിട്ടിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പിലും ചിത്രങ്ങൾ പങ്കുവച്ചു. ഒരുനിമിഷം കൊണ്ടാണ് ആഹ്ലാദം കണ്ണീരിലേക്ക് വഴിമാറിയത്.

ജിഎൽപി സ്കൂളിലെ അധ്യാപകരുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ജി യൂപി സ്കൂൾ അധ്യാപികയായ ഷക്കീലയും മകളും ഒപ്പംചേർന്നത്. എന്നാൽ, മകളെ തനിച്ചാക്കി ഷക്കീല മടങ്ങി. കാഴ്ചപരിമിതനായിരുന്ന മജീദ് സഹായത്തിനായാണ് ഭാര്യ റുഖിയയെ കൂട്ടിയത്. ഇത് ഇരുവരുടെയും അന്ത്യയാത്രയായി. 

**മാഞ്ഞത്; കഥകളുടെ മാഷ്**

കഥകളും പാട്ടുകളുമാണ് മജീദ് മാഷിന്റെ ക്ലാസിന് നിറംപകർന്നത്. കാഴ്ചയുടെ പരിമിതികൾ അതിജീവിച്ച് അധ്യാപനത്തിലേക്ക് എത്തിയ മാഷ് കുട്ടികളുടെ കുഞ്ഞു സ്വപ്നങ്ങൾക്കുപോലും നിറം നൽകി കൂടെനിന്നു. നാടകം കളിക്കാനും പാട്ടുപാടാനും കുട്ടികൾക്കൊപ്പം മാഷുണ്ടായിരുന്നു. പലപ്പോഴും കുട്ടികൾക്ക് നാടകംപഠിപ്പിക്കുന്നതും മാഷായിരുന്നു. യാത്രകൾ ഏറെ ഇഷ്ട്‌ടപ്പെടുന്ന മാഷ് സ്ഥിരം സഞ്ചാരിയാണ്. യാത്രയിലെ ഓരോ അനുഭവങ്ങളും മാഷ് ക്ലാസിൽ പങ്കുവയ്ക്കുന്നതും പതിവാണ്. ഓരോ യാത്രയിലും കൂട്ടായി ഭാര്യ റുഖിയയുമുണ്ടാവും. ഒരുമാസംമുമ്പാണ് പാങ്ങ് മില്ലും പടിയിൽ നിർമിച്ച പുതിയവീട്ടിലേക്ക് മാഷ് താമസം മാറിയത്. ദുരന്തം ഇരുവരെയും ഒപ്പംകുട്ടിയപ്പോൾ അത് തീരാനോവായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353934/valparai-accident-pang-glp-school-tragedy)