---
title: "മാമ്പഴക്കാലം മധുരതരമാക്കാം; വീട്ടിലുണ്ടാക്കാം രുചികരമായ 'മാംഗോ പാൽക്കോവ'"
english_title: "Make the mango season sweeter; make delicious 'Mango Palkova' at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353882/make-the-mango-season-sweeter-make-delicious-mango-palkova-at-home"
published_at: "2026-04-17T16:31:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e2132e454a2_DFSDGF.jpg"
keywords: []
---

# മാമ്പഴക്കാലം മധുരതരമാക്കാം; വീട്ടിലുണ്ടാക്കാം രുചികരമായ 'മാംഗോ പാൽക്കോവ'

> **Lead Summary:** **[** മാമ്പഴക്കാലത്ത് പരീക്ഷിക്കാവുന്ന ഏറ്റവും രുചികരമായ ഒരു വിഭവമാണ് മാംഗോ പാൽക്കോവ. പാലിന്റെയും മാമ്പഴത്തിന്റെയും മധുരം ഒത്തുചേരുന്ന ഈ മധുരപലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

**[** മാമ്പഴക്കാലത്ത് പരീക്ഷിക്കാവുന്ന ഏറ്റവും രുചികരമായ ഒരു വിഭവമാണ് മാംഗോ പാൽക്കോവ. പാലിന്റെയും മാമ്പഴത്തിന്റെയും മധുരം ഒത്തുചേരുന്ന ഈ മധുരപലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ആവിശ്യമായ സാധനങ്ങൾ**

*നന്നായി പഴുത്ത മാമ്പഴം: 2 എണ്ണം (അരച്ചെടുത്ത പൾപ്പ് 1 കപ്പ്)*

*പാൽ : 500 ml*

*പഞ്ചസാര: ആവശ്യത്തിന് (മാമ്പഴത്തിന്റെ മധുരം അനുസരിച്ച് ഏകദേശം 4-5 ടേബിൾ സ്പൂൺ)*

*നെയ്യ്: 2 ടേബിൾ സ്പൂൺ*

*ഏലയ്ക്കാപ്പൊടി: അര ടീസ്പൂൺ*

*നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി: അര ടീസ്പൂൺ*

**തയ്യാറാക്കുന്ന വിധം**

പഴുത്ത മാമ്പഴം തൊലി കളഞ്ഞ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം ഇത് അരയ്ക്കാൻ. ഒരു കനമുള്ള പാത്രത്തിൽ  പാൽ ഒഴിച്ച് തിളപ്പിക്കുക. പാൽ പകുതിയാകുന്നത് വരെ നന്നായി ഇളക്കി കുറുക്കിയെടുക്കണം.

പാൽ നന്നായി കുറുകി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക. പാൽ പൂർണ്ണമായി പിരിഞ്ഞു പോകരുത്, പകരം ചെറിയ തരിതരിപ്പായി വരണം . ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാമ്പഴ പൾപ്പ് ചേർത്ത് നന്നായി ഇളക്കുക. തീ കുറച്ച് വെച്ച് വേണം ഇത് ചെയ്യാൻ.

 മിശ്രിതം കുറുകി വരുമ്പോൾ പഞ്ചസാര ചേർക്കുക. കൂടെ ഓരോ സ്പൂൺ വീതം നെയ്യും ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക.  പാത്രത്തിന്റെ വശങ്ങളിൽ നിന്നും വിട്ടു വരുന്ന പാകമാകുന്നത് വരെ ഇളക്കുക. അവസാനം ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം. ഒരു നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി നിരത്തി വെക്കുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. രുചികരമായ മാംഗോ പാൽക്കോവ തയ്യാർ!

**ടിപ്‌സ്:**

നാരങ്ങാനീരിന് പകരം അല്പം തൈര് ചേർത്താലും പാൽ തരിതരിപ്പായി കിട്ടും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353882/make-the-mango-season-sweeter-make-delicious-mango-palkova-at-home)