---
title: "കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം"
english_title: "Lorry driver a native of Kozhikode found dead inside the lorry's cabin"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353871/driver-a-native-of-kozhikode-found-dead-inside-the-cabin-of-the-lorry"
published_at: "2026-04-17T15:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e209be5e85a_kozhikode_native_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** കോഴിക്കോട്: പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി ഐപിസി റോഡില്‍ കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകീട്ട് 4.45 ഓടെയായിരുന്നു സംഭവം.

## Article Content

കോഴിക്കോട്: പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി ഐപിസി റോഡില്‍ കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകീട്ട് 4.45 ഓടെയായിരുന്നു സംഭവം.

എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളില്‍ സമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കും പയ്യോളി പൊലീസിനും വിവരം ലഭിക്കുകയായിരുന്നു. പുതിയോട്ടില്‍ കെ.സി ഖാദറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: മിന്‍ഹാസ്. മക്കള്‍: സഫ്‌വാന്‍, സൈഫ, സമീര്‍. എറണാകുളം മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353871/driver-a-native-of-kozhikode-found-dead-inside-the-cabin-of-the-lorry)