---
title: "കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി, കൊല്ലത്ത് 39; 12 ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്"
english_title: "Temperature in Palakkad 40 degrees, 39 in Kollam; Yellow alert in 12 districts, Minister Veena George says extreme caution is required"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353865/temperature-in-palakkad-40-degrees-39-in-kollam-yellow-alert-in-12-districts-minister-veena-george-says-extreme-caution-is-required"
published_at: "2026-04-17T15:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e204cc2630c_Minister_Veena_George_says_extreme_caution_is_required.jpg"
keywords: []
---

# കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി, കൊല്ലത്ത് 39; 12 ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലത്ത് 39°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലത്ത് 39°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.

സാധാരണയെക്കാൾ 2 മുതൽ 3˚C വരെ കൂടുതൽ ചൂടിന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.

ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു ഹീറ്റ് ഹെല്‍ത്ത് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകളില്‍ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സൂര്യപ്രകാശത്തിലെ ഒരു ഘടകമാണ് അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍. യുവി രശ്മികള്‍ അധികമായി നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുമ്പോള്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഇത് ചര്‍മ്മ, നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. കോശങ്ങളുടെ ഡിഎന്‍എ നശിപ്പിച്ച് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമായേക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353865/temperature-in-palakkad-40-degrees-39-in-kollam-yellow-alert-in-12-districts-minister-veena-george-says-extreme-caution-is-required)