---
title: "ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍"
english_title: "Hotel owner in Cherthala arrested for offering manti in front of Lord Krishna on Vishu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353844/hotel-owner-in-cherthala-arrested-for-offering-manti-in-front-of-lord-krishna-on-vishu"
published_at: "2026-04-17T14:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1f558b6f03_arresr1.jpg"
keywords: []
---

# ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

> **Lead Summary:** ആലപ്പുഴ: ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമ അർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ആലപ്പുഴ: ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമ അർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരുന്നത്.

അതേസമയം, പോസ്റ്റർ പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്‍റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റർ തയ്യാറാക്കിയിരുന്നതായും ഉടമ വിഡിയോയില്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353844/hotel-owner-in-cherthala-arrested-for-offering-manti-in-front-of-lord-krishna-on-vishu)