---
title: "'ഓപ്പറേഷൻ സിന്ദൂർ' പ്രതികാര പ്രഖ്യാപനത്തിന് പിന്നാലെ ആക്രമണം; ലഷ്കർ ഇ ത്വയ്ബ നേതാവിന് വെടിയേറ്റു വെടിയേറ്റു"
english_title: "Attack follows 'Operation Sindoor' revenge announcement; Lashkar-e-Taiba leader shot dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353826/attack-follows-operation-sindoor-revenge-announcement-lashkar-e-taiba-leader-shot-dead"
published_at: "2026-04-17T13:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1e681dbfda_sedfg.jpg"
keywords: []
---

# 'ഓപ്പറേഷൻ സിന്ദൂർ' പ്രതികാര പ്രഖ്യാപനത്തിന് പിന്നാലെ ആക്രമണം; ലഷ്കർ ഇ ത്വയ്ബ നേതാവിന് വെടിയേറ്റു വെടിയേറ്റു

> **Lead Summary:** ലഹോർ: **[** ലഷ്കറെ ത്വയിബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ ലാഹോറിൽ വീണ്ടും വെടിവെയ്പ്പ് ഉണ്ടായി. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന ദൗത്യത്തിന് പ്രതികാരം ചെയ്യുമെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം.

## Article Content

ലഹോർ: **[** ലഷ്കറെ ത്വയിബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ ലാഹോറിൽ വീണ്ടും വെടിവെയ്പ്പ് ഉണ്ടായി. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന ദൗത്യത്തിന് പ്രതികാരം ചെയ്യുമെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം.

വ്യാഴാഴ്ച വൈകിട്ട് പാകിസ്ഥാനിലെ ചാനലിലെ ചർച്ചയിൽ പങ്കെടുത്തു മടങ്ങവേ, ബൈക്കിലെത്തിയ അജ്ഞാത സംഘം അമീർ ഹംസ സഞ്ചരിച്ചിരുന്ന കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. പാകിസ്ഥാൻ ജഡ്ജി നസീർ അഹമ്മദ് ഗാസിയും ഈ സമയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു.

ആക്രമണത്തിൽ അമീർ ഹംസയുടെ തോളിന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോളിവുഡ് ചിത്രം ‘ധുരന്ധർ 2’ വിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ആക്രമണമെന്നാണ് സമൂഹമാധ്യമങ്ങളിൽ കമന്‍റുകൾ. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹംസയ്ക്ക് നേരെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്.

2025 മേയ് മാസത്തിൽ നടന്ന വെടിവയ്പ്പിൽ നിന്നും അമീർ രക്ഷപ്പെട്ടിരുന്നു. 2000 കളുടെ തുടക്കത്തിൽ, ഇന്ത്യയിൽ ലഷ്കറെ ത്വയിബയുടെ താവളങ്ങൾ സ്ഥാപിക്കാൻ ഹംസയെ ചുമതലപ്പെടുത്തിയിരുന്നു. 2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു നേരെ നടന്ന ആക്രമണത്തിൽ അമീർ ഉൾപ്പെട്ടതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353826/attack-follows-operation-sindoor-revenge-announcement-lashkar-e-taiba-leader-shot-dead)