---
title: "രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം; ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ. ശശി തരൂർ"
english_title: "Constituency redelineation is a political demonetisation move;Dr. ShashiTharoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353810/constituency-redelineation-is-a-political-demonetisation-movedr-shashitharoor-new"
published_at: "2026-04-17T12:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1da2395be5_shashi.jpg"
keywords: []
---

# രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം; ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ. ശശി തരൂർ

> **Lead Summary:** **** വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ചർച്ചകൾ തുടരുന്നു. ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ. ശശി തരൂർ. എന്തിനാണ് വനിതാ സംവരണത്തെ മണ്ഡല പുനർനിർണയുമായി ബന്ധിപ്പിച്ചത്. നോട്ട് നിരോധനത്തിൽ കാണിച്ച വേഗതയാണ് സർക്കാർ മണ്ഡലം നിർണയത്തിന് കാണിക്കുന്നത്.

## Article Content

**** വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ചർച്ചകൾ തുടരുന്നു. ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ. ശശി തരൂർ. എന്തിനാണ് വനിതാ സംവരണത്തെ മണ്ഡല പുനർനിർണയുമായി ബന്ധിപ്പിച്ചത്. നോട്ട് നിരോധനത്തിൽ കാണിച്ച വേഗതയാണ് സർക്കാർ മണ്ഡലം നിർണയത്തിന് കാണിക്കുന്നത്.

ഡിലിമിറ്റേഷൻ എന്നാൽ അധികാരത്തിലെ ആഴത്തിലുള്ള മാറ്റം എന്നാണ് അർഥം. മണ്ഡല പുനർനിർണയത്തെ പേരിൽ വനിതാ സംവരണം വൈകിപ്പിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു. മണ്ഡല പുനർനിർണയം നിരവധി സംസ്ഥാനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തപ്പെടും രാജ്യസഭയുടെയും ലോക്സഭയുടെയും സന്തുലിതാവസ്ഥയെ ബാധിക്കും.

പാർലമെന്റ് ചേരുന്ന ദിവസങ്ങൾ കേന്ദ്രസർക്കാർ കുറയ്ക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം. വനിതാ സംഭരണത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത് എന്നാൽ മണ്ഡല പുനർനിർണയത്തെ എതിർക്കും. മണ്ഡല പുനർനിർണയത്തിൽ എല്ലാ പാർട്ടികളും ആയി ചർച്ചകൾ നടത്തണമെന്നും 850 അംഗങ്ങൾക്ക് എങ്ങനെ സംസാരിക്കാൻ അവസരം നൽകുമെന്നും തരൂർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353810/constituency-redelineation-is-a-political-demonetisation-movedr-shashitharoor-new)