---
title: "മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് വൻ അപകടം; നാല് സ്ത്രീകൾ മരിച്ചു, 26 പേർക്ക് പരിക്ക്"
english_title: "Major accident as tractor-trolley overturns in Madhya Pradesh; Four women killed, 26 injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353782/major-accident-as-tractor-trolley-overturns-in-madhya-pradesh-four-women-killed-26-injured"
published_at: "2026-04-17T10:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1c2d3c52dd_Major_accident_as_tractor-trolley_overturns_in_Madhya_Pradesh.jpg"
keywords: []
---

# മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് വൻ അപകടം; നാല് സ്ത്രീകൾ മരിച്ചു, 26 പേർക്ക് പരിക്ക്

> **Lead Summary:** **ഷിയോപൂർ :[ **മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾ മരിച്ചു. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

## Article Content

**ഷിയോപൂർ :[ **മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾ മരിച്ചു. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ ആസ്ഥാനത്ത് നിന്ന് 145 കിലോമീറ്റർ അകലെയുള്ള ഖിത്രപാൽ ഗ്രാമത്തിന് സമീപം രാത്രി 8:30-ഓടെയായിരുന്നു അപകടം. സരോജ് ഗുർജാർ (35), സുനൈന ഗുർജാർ (27), സീമ ഗുർജാർ (35), ഗീത റാവു (52) എന്നിവരാണ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മതപരമായ ചടങ്ങിൽ പങ്കെടുക്കാനായി പാർവതി ബറോഡയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വീർപൂരിലെ ഘുഗാസ് ഗ്രാമത്തിൽ നിന്നുള്ള ഗുർജാർ സമുദായത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ധാരാളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉണ്ടായിരുന്നു. അമിതവേ​ഗത്തിലെത്തിയ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരെത്തി മറിഞ്ഞ വാഹനത്തിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിലെത്തിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353782/major-accident-as-tractor-trolley-overturns-in-madhya-pradesh-four-women-killed-26-injured)