---
title: "രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു; അഞ്ച് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്"
english_title: "Congress suspends five MLAs for voting for BJP in Rajya Sabha elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353714/congress-suspends-five-mlas-for-voting-for-bjp-in-rajya-sabha-elections"
published_at: "2026-04-16T20:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0f4ef26e2f_suspended.jpg"
keywords: []
---

# രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു; അഞ്ച് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

> **Lead Summary:** ഹരിയാന: ഹരിയാനയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തതിനാണ് സസ്പെൻഷൻ. ഷെല്ലി ചൗധരി, ജർനെയ്ൽ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ൽ, രെനു ബാല എന്നിവരെയാണ് പാർട്ടി വിരുദ്ധമായി പ്രവർത്തിച്ചതിന് സസ്പെൻഡ് ചെയ്തത്.

## Article Content

ഹരിയാന: ഹരിയാനയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരെ പാർട്ടി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തതിനാണ് സസ്പെൻഷൻ. ഷെല്ലി ചൗധരി, ജർനെയ്ൽ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ൽ, രെനു ബാല എന്നിവരെയാണ് പാർട്ടി വിരുദ്ധമായി പ്രവർത്തിച്ചതിന് സസ്പെൻഡ് ചെയ്തത്.

സ്റ്റേറ്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെയും എഐസിസിയുടെയും ശുപാർശ പ്രകാരമാണ് നടപടി. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ കരംവീർ സിങ് ബൗധിനെതിരായി വോട്ട് ചെയ്തത് അച്ചടക്ക ലംഘനമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

നേരത്തെ കോൺഗ്രസിൻ്റെ ഔദ്യോഗിക പ്രതിനിധിക്ക് മനപൂർവം വോട്ട് നൽകാത്തതിന് അഞ്ച് എംഎൽഎമാർക്കും പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ധരംപാൽ മാലിക്കിൻ്റെ നേതൃത്വത്തിലുള്ള അച്ചടക്ക കമ്മിറ്റി ഇവരുടെ മറുപടി വിശകലനം ചെയ്ത ശേഷമാണ് സസ്പെൻഷൻ നടപടികളിലേക്ക് കടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353714/congress-suspends-five-mlas-for-voting-for-bjp-in-rajya-sabha-elections)