---
title: "അമ്മയ്‌ക്കൊപ്പം കരാട്ടെ ക്ലാസിന് എത്തി, പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു"
english_title: "death while doing karatte practice kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353700/death-while-doing-karatte-practice-kollam"
published_at: "2026-04-16T18:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0da221d96b_kollam_death.jpg"
keywords: []
---

# അമ്മയ്‌ക്കൊപ്പം കരാട്ടെ ക്ലാസിന് എത്തി, പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കൊല്ലം: കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ സംഭവം. വാളകം സ്വദേശിനി അഹനയാണ് മരിച്ചത്. മാതാവിനൊപ്പം ക്ലാസിന് എത്തിയതിനിടെയാണ് സംഭവം. ഇന്ന് രാവിലെയാണ് കരാട്ടെ ക്ലാസിനായി അഹന അമ്മയ്‌ക്കൊപ്പം എത്തിയത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ പൊലീസ് നടപടികൾ സ്വീകരിച്ചുവരികെയാണ്.

## Article Content

കൊല്ലം: കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ സംഭവം. വാളകം സ്വദേശിനി അഹനയാണ് മരിച്ചത്. മാതാവിനൊപ്പം ക്ലാസിന് എത്തിയതിനിടെയാണ് സംഭവം. ഇന്ന് രാവിലെയാണ് കരാട്ടെ ക്ലാസിനായി അഹന അമ്മയ്‌ക്കൊപ്പം എത്തിയത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ പൊലീസ് നടപടികൾ സ്വീകരിച്ചുവരികെയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353700/death-while-doing-karatte-practice-kollam)