---
title: "നൈറ്റ് ഷിഫ്റ്റ് ജോലിക്കാർ ജാഗ്രതൈ; പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യതയെന്ന് പഠനം"
english_title: "Study finds night shift workers at risk of diabetes and heart disease"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353689/study-finds-night-shift-workers-at-risk-of-diabetes-and-heart-disease"
published_at: "2026-04-16T17:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0ceda5d35c_21.jpg"
keywords: []
---

# നൈറ്റ് ഷിഫ്റ്റ് ജോലിക്കാർ ജാഗ്രതൈ; പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യതയെന്ന് പഠനം

> **Lead Summary:** **[**രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ തടസ്സപ്പെടുത്തുന്നതിനൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

## Article Content

**[**രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്കചക്രത്തെ തടസ്സപ്പെടുത്തുന്നതിനൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ആരോഗ്യവാന്മാരായ ചെറുപ്പക്കാരിൽ പോലും രാത്രി ജോലി മെറ്റബോളിസത്തെയും ഹോർമോൺ നിലയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

രാത്രി ഷിഫ്റ്റ് ജീവനക്കാരിൽ 77 ശതമാനം പേർക്കും ഇൻസുലിൻ പ്രതിരോധം കണ്ടെത്തിയിട്ടുണ്ട്, ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പകൽ ജോലി ചെയ്യുന്നവരേക്കാൾ ഉയർന്ന അളവിലുള്ള ഇൻസുലിൻ പ്രതിരോധമാണ് ഈ വിഭാഗത്തിൽ പ്രകടമാകുന്നത്.

പ്രമേഹത്തിന് പുറമെ ഹൃദ്രോഗ സാധ്യതകളും വിറ്റാമിൻ ഡി കുറവും ഇത്തരം തൊഴിലാളികളെ സാരമായി ബാധിക്കുന്നുണ്ട്. രക്തത്തിലെ കൊഴുപ്പായ ട്രൈഗ്ലിസറൈഡുകൾ കൂടുന്നതും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കുറയുന്നതും ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാകുന്നു.

പകൽ സമയം ഉറങ്ങുന്നതിനായി മാറ്റിവെക്കുന്നത് സൂര്യപ്രകാശമേൽക്കുന്നത് കുറയ്ക്കുകയും അതുവഴി ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് ഗണ്യമായി താഴാൻ കാരണമാവുകയും ചെയ്യുന്നു. കൂടാതെ, രാത്രി ഷിഫ്റ്റ് ജോലി പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നതായും ഇത് അവരുടെ പ്രത്യുത്പാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353689/study-finds-night-shift-workers-at-risk-of-diabetes-and-heart-disease)