---
title: "മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്"
english_title: "rain update summer rain warning in five districts today 16th april"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353687/rain-update-summer-rain-warning-in-five-districts-today-16th-april"
published_at: "2026-04-16T17:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0c927ce9ee_rain.jpg"
keywords: []
---

# മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത.

ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഉള്ളതാണ്.

അതേസമയം സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുകയാണ്. ഇന്ന് മുതൽ ഏപ്രിൽ 19 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും; തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 2 മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് മുതൽ ഏപ്രിൽ 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353687/rain-update-summer-rain-warning-in-five-districts-today-16th-april)