---
title: "കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു"
english_title: "Student suffers heatstroke while playing on school grounds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353679/student-suffers-heatstroke-while-playing-on-school-grounds-new"
published_at: "2026-04-16T16:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0c0fccfe9f_sun.jpg"
keywords: []
---

# കാഞ്ഞങ്ങാട്ട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് സൂര്യാതപമേറ്റു

> **Lead Summary:** **കാഞ്ഞങ്ങാട്: ** കാഞ്ഞങ്ങാട്ട് എട്ടാം ക്ലാസ് വിദ്യാർഥിക്ക് സൂര്യാതപമേറ്റു. സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുറഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സൂര്യാതപമേറ്റത്.

## Article Content

**കാഞ്ഞങ്ങാട്: ** കാഞ്ഞങ്ങാട്ട് എട്ടാം ക്ലാസ് വിദ്യാർഥിക്ക് സൂര്യാതപമേറ്റു. സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുറഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സൂര്യാതപമേറ്റത്.

കഴിഞ്ഞദിവസം ഉച്ചക്ക് ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സംഭവം. ആദ്യം കാര്യമാക്കിയിരുന്നില്ല. അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീട്ടുകാർ പരിശോധിച്ചതിൽ പുറത്ത് ചുമലിൽ രണ്ടുഭാഗത്തും വലിയരീതിയിൽ പൊള്ളലേറ്റതായി കാണപ്പെടുകയായിരുന്നു.

ഉടൻതന്നെ അജാനൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിക്ക് സൂര്യാതപമേറ്റതാണെന്ന് പരിശോധിച്ച ഡോക്ടറാണ് സ്ഥിരീകരിച്ചത്. ഇഖ്ബാൽ സ്കൂൾ വിദ്യാർഥിയാണ് ജുബൈർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353679/student-suffers-heatstroke-while-playing-on-school-grounds-new)