---
title: "ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ"
english_title: "Case of theft of a bike parked in front of a house; Accused Ashiq Rahman arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353660/case-of-theft-of-a-bike-parked-in-front-of-a-house-accused-ashiq-rahman-arrested"
published_at: "2026-04-16T15:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0b452efab3_arest.jpg"
keywords: []
---

# ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: ** മണക്കാട് സ്വദേശിയുടെ ബൈക്ക് വീടിന് മുന്നിൽ നിന്നും മോഷ്ടിച്ച കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ. പട്ടം കുന്നുകുഴി പുഷ്പനഗർ സ്വദേശി ആഷിക് റഹ്മാനെയാണ് കരമന പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് സന്തോഷ് കുമാർ എന്നയാളുടെ ബൈക്ക് ഇയാൾ തട്ടിയെടുത്തത്.

## Article Content

**തിരുവനന്തപുരം: ** മണക്കാട് സ്വദേശിയുടെ ബൈക്ക് വീടിന് മുന്നിൽ നിന്നും മോഷ്ടിച്ച കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ. പട്ടം കുന്നുകുഴി പുഷ്പനഗർ സ്വദേശി ആഷിക് റഹ്മാനെയാണ് കരമന പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് സന്തോഷ് കുമാർ എന്നയാളുടെ ബൈക്ക് ഇയാൾ തട്ടിയെടുത്തത്.

സന്തോഷിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്ക് വീടിന് സമീപത്ത് നിർത്തിയിട്ടതായിരുന്നു. ഈ വാഹനം പ്രായപൂർത്തിയാകാത്ത മറ്റൊരാളുടെ കൂടെ സഹായത്തോടെയാണ് ആഷിക് റഹ്മാൻ മോഷ്‌ടിച്ചത്. പ്രായപൂർത്തിയാകാത്ത ആളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഷിക് റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353660/case-of-theft-of-a-bike-parked-in-front-of-a-house-accused-ashiq-rahman-arrested)