---
title: "പാവപ്പെട്ടവന്റെ വിയർപ്പിന് വിലയില്ലേ? തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി"
english_title: "Labor exploitation under the guise of home nursing in Thiruvananthapuram; Complaint against private agency"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353650/labor-exploitation-under-the-guise-of-home-nursing-in-thiruvananthapuram-complaint-against-private-agency-new"
published_at: "2026-04-16T15:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0b2070a6a8_car.jpg"
keywords: []
---

# പാവപ്പെട്ടവന്റെ വിയർപ്പിന് വിലയില്ലേ? തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം എന്ന് പരാതി. ചെയ്ത ജോലിക്ക് ശമ്പളം നല്‍കിയില്ലെന്നാണ് പരാതി. തിരുവനന്തപുരം പേയാട് പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഹോം കെയര്‍ ആന്‍ഡ് ഹോം നഴ്‌സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് ഹോം നഴ്‌സിംഗ് മറയാക്കി തൊഴില്‍ ചൂഷണം എന്ന് പരാതി. ചെയ്ത ജോലിക്ക് ശമ്പളം നല്‍കിയില്ലെന്നാണ് പരാതി. തിരുവനന്തപുരം പേയാട് പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഹോം കെയര്‍ ആന്‍ഡ് ഹോം നഴ്‌സിംഗ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.

നേമം സ്വദേശി ഷീലയാണ് മലയിന്‍കീഴ് പൊലീസിന് പരാതി നല്‍കിയത്. ഏജന്‍സിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ഷീല ആശ്വാസ് ഹോം കെയര്‍ ആന്‍ഡ് ഹോം നഴ്‌സിംഗ് എന്ന സ്ഥാപനത്തെ സമീപിച്ചത്.

തിരുവനന്തപുരം കാലടിയിലുളള റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ഷീലയ്ക്ക് ജോലി നല്‍കിയത്. ഒരുമാസം കഴിഞ്ഞിട്ടും ശമ്പളം നല്‍കിയില്ലെന്നാണ് പരാതി. 25,000 രൂപയായിരുന്നു പറഞ്ഞുറപ്പിച്ച ശമ്പളം.

സ്ഥാപന ഉടമ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും സ്ഥാപനം പൂട്ടിക്കിടക്കുകയാണെന്നും അവര്‍ ആരോപിച്ചു. സമാനമായ നിരവധി പരാതികള്‍ ഈ സ്ഥാപനത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. വീട്ടുടമസ്ഥനില്‍ നിന്ന് ഷീലയ്ക്കായി എന്ന് പറഞ്ഞ് പലതവണയായി സ്ഥാപന ഉടമ പണം വാങ്ങിയിട്ടുണ്ട്. പരാതിയില്‍ ഇതുവരെയും കേസെടുത്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353650/labor-exploitation-under-the-guise-of-home-nursing-in-thiruvananthapuram-complaint-against-private-agency-new)