---
title: "വേനൽച്ചൂടിന് ആശ്വാസം: ഉന്മേഷം പകരുന്ന പൈനാപ്പിൾ കുലുക്കി സർബത്ത് തയ്യാറാക്കാം"
english_title: "How to make pineapple shake and sorbet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353640/how-to-make-pineapple-shake-and-sorbet"
published_at: "2026-04-16T14:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0aba42a825_16.jpg"
keywords: []
---

# വേനൽച്ചൂടിന് ആശ്വാസം: ഉന്മേഷം പകരുന്ന പൈനാപ്പിൾ കുലുക്കി സർബത്ത് തയ്യാറാക്കാം

> **Lead Summary:** വേനൽച്ചൂടിൽ ദാഹം തീർക്കാൻ പറ്റിയ ഒന്നാണ് പൈനാപ്പിൾ കുലുക്കി സർബത്ത്. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

## Article Content

വേനൽച്ചൂടിൽ ദാഹം തീർക്കാൻ പറ്റിയ ഒന്നാണ് പൈനാപ്പിൾ കുലുക്കി സർബത്ത്. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

*പൈനാപ്പിൾ - അരക്കപ്പ് (ചെറുതായി അരിഞ്ഞത്)*

*കരിഞ്ചീരകം അല്ലെങ്കിൽ കസകസ - 1 ടീസ്പൂൺ (വെള്ളത്തിൽ കുതിർത്തത്)*

*പച്ചമുളക് - 1 എണ്ണം (നടുവെ കീറിയത്)*

*ഇഞ്ചി - ഒരു ചെറിയ കഷ്ണം (ചതച്ചത്)*

*പഞ്ചസാര ലായനി - ആവശ്യത്തിന്*

*നാരങ്ങാനീര് - 1 പകുതി*

*ഐസ് ക്യൂബ്സ് - ആവശ്യത്തിന്*

*വെള്ളം - ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു വലിയ ഗ്ലാസിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിൾ കഷ്ണങ്ങൾ ഇടുക. ഇതിലേക്ക് കുതിർത്ത കസകസ, പച്ചമുളക്, ചതച്ച ഇഞ്ചി എന്നിവ ചേർക്കാം. മധുരത്തിന് ആവശ്യമായ പഞ്ചസാര ലായനിയും പകുതി നാരങ്ങയുടെ നീരും ഇതിലേക്ക് ഒഴിക്കുക.

കൂടുതൽ രുചിക്കായി അല്പം പൈനാപ്പിൾ ജ്യൂസ് കൂടി ചേർക്കാവുന്നതാണ്. അതിനുശേഷം ആവശ്യത്തിന് ഐസ് ക്യൂബ്സും വെള്ളവും ചേർക്കുക. മറ്റൊരു ഗ്ലാസ് ഉപയോഗിച്ച് ഈ കൂട്ട് നന്നായി കുലുക്കി യോജിപ്പിക്കണം (ഷേക്ക് ചെയ്യുക).

പൈനാപ്പിളിന്റെയും ഇഞ്ചിയുടെയും പച്ചമുളകിന്റെയും രുചി വെള്ളത്തിലേക്ക് നന്നായി പിടിക്കുന്നത് വരെ ഇങ്ങനെ ചെയ്യുക. തണുപ്പോടെ ഗ്ലാസിലേക്ക് പകർത്തി ഉപയോഗിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353640/how-to-make-pineapple-shake-and-sorbet)