---
title: "ബില്ലിനൊപ്പം വരുന്ന പെരുംജീരകം എന്തിനാണെന്നറിയാമോ? രഹസ്യം ഇതാണ് !"
english_title: "Do you know why the fennel comes with the bill? This is the secret!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353638/do-you-know-why-the-fennel-comes-with-the-bill-this-is-the-secret"
published_at: "2026-04-16T14:52:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0ab15442eb_serwtgws.jpg"
keywords: []
---

# ബില്ലിനൊപ്പം വരുന്ന പെരുംജീരകം എന്തിനാണെന്നറിയാമോ? രഹസ്യം ഇതാണ് !

> **Lead Summary:** **[**ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അല്പം ജീരകമോ പെരുംജീരകമോ കഴിക്കുന്നത് വെറുമൊരു ശീലമല്ല, മറിച്ച് ദഹനപ്രക്രിയയെ സജീവമാക്കാനും ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്ന മികച്ചൊരു മാർഗ്ഗമാണ്. പ്രധാനമായും റസ്റ്ററന്റുകളിൽ ഭക്ഷണത്തിന് ശേഷം ലഭിക്കാറുള്ള പെരുംജീരകം ദഹനത്തെ എളുപ്പമാക്കുന്നതിനൊപ്പം അമിതമായ ഗ്യാസ്, ബ്ലോട്ടിംഗ് (വയർ വീർക്കുന്ന അവസ്ഥ) തുടങ്ങിയ അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുന്നു. കൂടാതെ, വായിലെ ദുർഗന്ധം അകറ്റി പുതുമ നൽകാനും ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും പെരുംജീരകത്തിന് പ്രത്യേക കഴിവുണ്ട്.

## Article Content

**[**ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അല്പം ജീരകമോ പെരുംജീരകമോ കഴിക്കുന്നത് വെറുമൊരു ശീലമല്ല, മറിച്ച് ദഹനപ്രക്രിയയെ സജീവമാക്കാനും ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്ന മികച്ചൊരു മാർഗ്ഗമാണ്. പ്രധാനമായും റസ്റ്ററന്റുകളിൽ ഭക്ഷണത്തിന് ശേഷം ലഭിക്കാറുള്ള പെരുംജീരകം ദഹനത്തെ എളുപ്പമാക്കുന്നതിനൊപ്പം അമിതമായ ഗ്യാസ്, ബ്ലോട്ടിംഗ് (വയർ വീർക്കുന്ന അവസ്ഥ) തുടങ്ങിയ അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുന്നു. കൂടാതെ, വായിലെ ദുർഗന്ധം അകറ്റി പുതുമ നൽകാനും ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും പെരുംജീരകത്തിന് പ്രത്യേക കഴിവുണ്ട്.

ഭക്ഷണത്തിന് ശേഷം വായിൽ ഉണ്ടാകുന്ന അസ്വസ്ഥമായ ഗന്ധം ഒഴിവാക്കാൻ പെരുംജീരകം മികച്ചതാണ്. അതിന്റെ സ്വാഭാവികമായ സുഗന്ധം മൗത്ത് ഫ്രെഷ്നറായി പ്രവർത്തിക്കുന്നു. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിന്റെ മെറ്റാബോളിസം വർദ്ധിപ്പിക്കാനും, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായകരമാണ്.

മാത്രമല്ല, ശരീരത്തിൽ നിന്ന് ടോക്സിനുകൾ പുറത്താക്കാൻ സഹായിക്കുന്നതാണ്. ഇത് ശരീരത്തെ കൂടുതൽ ലഘുവാക്കുകയും, ഊര്‍ജം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ഭക്ഷണത്തിന് ശേഷം 1 സ്പൂൺ ജീരകം അല്ലെങ്കിൽ പെരുംജീരകം നേരിട്ട് ചവച്ചു കഴിക്കാം. അല്ലെങ്കിൽ ചൂടുവെള്ളത്തിൽ ഇട്ടു കുടിക്കാം

എപ്പോഴും വയറ്റിൽ ഗ്യാസിന്റെ പ്രശ്നമാണോ?

എങ്കില്‍ ഈ പെരുംജീരകം ചായ പരീക്ഷിച്ചോളൂപെരുംജീരകം ചായവളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ചായ ആണിത്. പ്രധാന ചേരുവകൾ പെരും ജീരകവും ഗ്രീൻ ടീയും മാത്രമാണ്. അമിതമായി ഭക്ഷണം കഴിച്ചുവെന്ന് തോന്നുമ്പോൾ പെരുജീരകം ചേർത്ത ഈ ചായ കുടിച്ചാൽ മതി വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതായിരിക്കും.

വെള്ളം തിളപ്പിച്ചതിലേക്ക് ഗ്രീൻ ടീയും പെരുജീരകവും ചേർത്താണ് ചായ തയാറാക്കുന്നത്. കുറച്ചു സമയത്തിന് ശേഷം അരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്. പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ള കാർമിനേറ്റിവ്, ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും ഗ്രീൻ ടീയിലെ പ്രകൃതിദത്ത മൂലകങ്ങളും വയറിലെ അസ്വസ്ഥതകൾ ഒരു പരിധി വരെ കുറയ്ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353638/do-you-know-why-the-fennel-comes-with-the-bill-this-is-the-secret)