---
title: "എൽഐസി ഹൗസിംഗ് ഫിനാൻസിൽ അവസരം; 180 ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം"
english_title: "Opportunity in LIC Housing Finance, Junior Assistant vacancies, apply now"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353627/opportunity-in-lic-housing-finance-junior-assistant-vacancies-apply-now"
published_at: "2026-04-16T14:06:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e09ffc3f6df_Junior_Assistant_vacancies,_apply_now.jpg"
keywords: []
---

# എൽഐസി ഹൗസിംഗ് ഫിനാൻസിൽ അവസരം; 180 ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

> **Lead Summary:** ന്യൂഡൽഹി: തൊഴിലന്വേഷകർക്ക് സുവർണ്ണാവസരവുമായി എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് . ജൂനിയർ അസിസ്റ്റന്റ് തസ്തികയിലെ 180 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

## Article Content

ന്യൂഡൽഹി: തൊഴിലന്വേഷകർക്ക് സുവർണ്ണാവസരവുമായി എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് . ജൂനിയർ അസിസ്റ്റന്റ് തസ്തികയിലെ 180 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം. കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം. 21 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും). രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉദ്യോഗാർത്ഥികളുടെ അഭിരുചിയും അറിവും പരിശോധിക്കുന്ന ഒബ്ജക്ടീവ് പരീക്ഷ ഉണ്ടാകും. പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്ക് നേടുന്നവരെ അഭിമുഖത്തിനായി വിളിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പള പാക്കേജാണ് എൽഐസി വാഗ്ദാനം ചെയ്യുന്നത്.

പ്രതിമാസം ഏകദേശം 35,000 രൂപ മുതൽ 40,000 രൂപ വരെ തുടക്കത്തിൽ ലഭിക്കും. ഇതിന് പുറമെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മെഡിക്കൽ ഇൻഷുറൻസ്, ലഞ്ച് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. ഉദ്യോഗാർത്ഥികൾ www.lichousing.com എന്ന വെബ്‌സൈറ്റിലെ 'Careers' വിഭാഗം സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

അപേക്ഷാ ഫീസ്, അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും പരീക്ഷാ തീയതിയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവർ അവസാന നിമിഷം വരെ കാത്തുനിൽക്കാതെ അപേക്ഷകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353627/opportunity-in-lic-housing-finance-junior-assistant-vacancies-apply-now)