---
title: "ആരവമില്ലാത്ത ഗ്യാലറി, പിണക്കം മാറാതെ മഞ്ഞപ്പട; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനില"
english_title: "A quiet gallery, the yellow team still in contention; Blasters draw in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353603/a-quiet-gallery-the-yellow-team-still-in-contention-blasters-draw-in-kochi"
published_at: "2026-04-16T12:33:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e08a17661bb_zaswfs.jpg"
keywords: []
---

# ആരവമില്ലാത്ത ഗ്യാലറി, പിണക്കം മാറാതെ മഞ്ഞപ്പട; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനില

> **Lead Summary:** കൊച്ചി: **[ **ആരാധകക്കൂട്ടമായ 'മഞ്ഞപ്പട' വിട്ടുനിന്നതോടെ ആവേശമില്ലാത്ത ഗ്യാലറിയിലായിരുന്നു ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ടീമിന്റെ പ്രകടനത്തിൽ പ്രതിഷേധിച്ച് ആരാധകർ കളി കാണാൻ എത്താതിരുന്നതോടെ കൊച്ചി സ്റ്റേഡിയത്തിലെ ഗ്യാലറികൾ ഒഴിഞ്ഞു കിടന്നു.

## Article Content

കൊച്ചി: **[ **ആരാധകക്കൂട്ടമായ 'മഞ്ഞപ്പട' വിട്ടുനിന്നതോടെ ആവേശമില്ലാത്ത ഗ്യാലറിയിലായിരുന്നു ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ടീമിന്റെ പ്രകടനത്തിൽ പ്രതിഷേധിച്ച് ആരാധകർ കളി കാണാൻ എത്താതിരുന്നതോടെ കൊച്ചി സ്റ്റേഡിയത്തിലെ ഗ്യാലറികൾ ഒഴിഞ്ഞു കിടന്നു.

ആവേശം കുറഞ്ഞ മത്സരം ഒടുവിൽ സമനിലയിലാണ് അവസാനിച്ചത്. വന്നവർക്കും നിരാശയോടെ മടങ്ങേണ്ടി വന്നു. കളി മെച്ചപ്പെട്ടുവെന്ന് ചില കുട്ടി ആരാധകർ അഭിപ്രായപ്പെട്ടെങ്കിലും ഗ്യാലറിയിൽ അത് ആഘോഷിക്കാൻ വലിയ തോതിൽ ആളുകളുണ്ടായിരുന്നില്ല. തുടക്കത്തിൽ വിരസമായിരുന്ന കളിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും, ഒഴിഞ്ഞ കസേരകൾ നോക്കി ടീമിന് സന്തോഷം പങ്കിടേണ്ടി വന്നു. തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ പിന്തുണയ്ക്കാൻ പതിനായിരങ്ങൾ എത്താറുള്ള കൊച്ചിയിൽ ഇത്തവണ നിശബ്ദതയായിരുന്നു.

ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഗോള്‍ അടിക്കുമ്പോള്‍ കയ്യടിക്കാന് പന്ത്രണ്ടാമന്‍ ഇല്ലാതെയപോയ ആദ്യത്തെ കളി. വിജയത്തുടര്‍ച്ച നേടാന്‍ ആയില്ലെകിലും പുതിയ കോചിന് കീഴില്‍ പ്രകടനം മെച്ചപ്പെട്ടു എന്നാശ്വസിക്കുന്നു ചിലര്‍. കാണികള്‍ ഇല്ലാത്ത പരിഭവം തുറന്നു പറഞ്ഞ് വിദേശ താരം ഫ്രഞ്ചോ. ബ്ലാസ്റ്റേഴ്സ് ടീമിലെ പന്ത്രണ്ടാമന്‍ എന്ന വിളിപ്പേരുള്ള മഞ്ഞപ്പടയാണ് ഇപ്പോള്‍ പിണങ്ങി നില്‍ക്കുന്നത്. കളി മികവ് കൊണ്ട് പിണക്കം മാറ്റാന്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനോ, നയ തന്ത്രത്തിലൂടെ പരിഹരിക്കാന്‍ മാനേജ്‌മെന്റിനോ കഴിഞ്ഞില്ലെങ്കില്‍ മഞ്ഞുപോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയാകും.

കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഓരോ ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ പിരിഞ്ഞു. ഹോം ഗ്രൗണ്ടില്‍ ആദ്യജയത്തിന് അരികെ എത്തില്‍നില്‍ക്കേ കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയ പ്രഹരം. കളിതീരാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ഹൈലാന്‍ഡേഴ്‌സിനെ ഒപ്പമെത്തിച്ച് ലാല്‍റിയന്‍സുവാല ലാല്‍ബിയാക്‌നിയ. ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ എത്തിയത് നാല്‍പത്തിയൊന്നാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരത്തിന്റെ പിഴവിലൂടെ. ഗോളി അര്‍ഷ് ഷെയ്ഖിന്റെ മിന്നും സേവുകളും ബ്ലാസ്റ്റേഴ്‌സിന് തുണയായി. ഒന്‍പത് കളിയില്‍ അഞ്ച് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പതിമൂന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് പത്താമതും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353603/a-quiet-gallery-the-yellow-team-still-in-contention-blasters-draw-in-kochi)