---
title: "ഇറങ്ങിപ്പോയത് മരണത്തിലേക്ക് ....! കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങി; വീട്ടമ്മയെ കടുവ കടിച്ചുകൊന്നു"
english_title: "56-year-old woman killed in tiger attack in Ooty-Gudalur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353591/56-year-old-woman-killed-in-tiger-attack-in-ooty-gudalur"
published_at: "2026-04-16T12:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0823abdc2c_dead.jpg"
keywords: []
---

# ഇറങ്ങിപ്പോയത് മരണത്തിലേക്ക് ....! കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങി; വീട്ടമ്മയെ കടുവ കടിച്ചുകൊന്നു

> **Lead Summary:** **നടുവട്ടം: **തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56-കാരി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഊട്ടി-ഗൂഡല്ലൂർ റോഡിലെ ഹനുമാപുരം സ്വദേശി പാർവതിയാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

## Article Content

**നടുവട്ടം: **തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56-കാരി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഊട്ടി-ഗൂഡല്ലൂർ റോഡിലെ ഹനുമാപുരം സ്വദേശി പാർവതിയാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. മകനും മരുമകളോടൊപ്പമാണ് താമസിക്കുന്നത്. ഏപ്രിൽ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി. രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കൾ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. തിരച്ചിലിൽ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. നടുവട്ടം പൊലീസ് അന്വേഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353591/56-year-old-woman-killed-in-tiger-attack-in-ooty-gudalur)