---
title: "'ഹോർമുസ് തുറക്കണം, അന്താരാഷ്ട്ര താത്പര്യത്തിനൊപ്പം'; ഇറാനെ നിലപാടറിയിച്ച് ചൈന"
english_title: "'Hormuz should be opened, in line with international interests'; China tells Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353583/hormuz-should-be-opened-in-line-with-international-interests-china-tells-iran"
published_at: "2026-04-16T11:38:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e07cfe66de4_in_line_with_international_interests_China_tells_Iran.jpg"
keywords: []
---

# 'ഹോർമുസ് തുറക്കണം, അന്താരാഷ്ട്ര താത്പര്യത്തിനൊപ്പം'; ഇറാനെ നിലപാടറിയിച്ച് ചൈന

> **Lead Summary:** ബെയ്ജിം​ഗ്: ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നിടണമെന്ന താത്പര്യത്തിനൊപ്പമാണ് തങ്ങളെന്ന് ചൈന വ്യക്തമാക്കി. ഇക്കാര്യം ഇറാനെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

## Article Content

ബെയ്ജിം​ഗ്: ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നിടണമെന്ന താത്പര്യത്തിനൊപ്പമാണ് തങ്ങളെന്ന് ചൈന വ്യക്തമാക്കി. ഇക്കാര്യം ഇറാനെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാന് മേൽ അന്താരാഷ്ട്ര സമ്മർദം ശക്തമാകുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ നീക്കം. അതേസമയം, ഇറാന്റെ സുരക്ഷയും പരമാധികാരവും മാനിക്കപ്പെടണമെന്നും ചൈന ഈ വിഷയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353583/hormuz-should-be-opened-in-line-with-international-interests-china-tells-iran)