---
title: "പിഞ്ചുകുഞ്ഞിനോട് ക്രൂരത; അഞ്ചുവയസുകാരിയെ വെയിലത്ത് കെട്ടിയിട്ടു, പോലീസ് ഉദ്യോഗസ്ഥയായ മുത്തശ്ശിക്ക് സസ്പെൻഷൻ"
english_title: "Police officer grandmother suspended for tying up five-year-old girl in the sun"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353568/police-officer-grandmother-suspended-for-tying-up-five-year-old-girl-in-the-sun"
published_at: "2026-04-16T10:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e07427e3fcc_Police_officer_grandmother_suspended_for_tying_up_five-year-old_girl_in_the_sun.jpg"
keywords: []
---

# പിഞ്ചുകുഞ്ഞിനോട് ക്രൂരത; അഞ്ചുവയസുകാരിയെ വെയിലത്ത് കെട്ടിയിട്ടു, പോലീസ് ഉദ്യോഗസ്ഥയായ മുത്തശ്ശിക്ക് സസ്പെൻഷൻ

> **Lead Summary:** ചണ്ഡീഗഢ്: പഞ്ചാബിലെ ഫരീദ്കോട്ടിൽ അഞ്ച് വയസുകാരിയായ കൊച്ചുമകളെ വെയിലത്ത് ഗേറ്റിൽ കെട്ടിയിട്ട് ക്രൂരത കാട്ടിയ വനിതാ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കുട്ടിയുടെ കൈകാലുകൾ തുണികൊണ്ട് കെട്ടിയിട്ട ശേഷം വെയിലത്ത് നിർത്തുകയായിരുന്നു. നിലത്ത് കിടന്ന് കുട്ടി നിലവിളിക്കുന്ന ദൃശ്യങ്ങൾ അയൽവാസികൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

## Article Content

ചണ്ഡീഗഢ്: പഞ്ചാബിലെ ഫരീദ്കോട്ടിൽ അഞ്ച് വയസുകാരിയായ കൊച്ചുമകളെ വെയിലത്ത് ഗേറ്റിൽ കെട്ടിയിട്ട് ക്രൂരത കാട്ടിയ വനിതാ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കുട്ടിയുടെ കൈകാലുകൾ തുണികൊണ്ട് കെട്ടിയിട്ട ശേഷം വെയിലത്ത് നിർത്തുകയായിരുന്നു. നിലത്ത് കിടന്ന് കുട്ടി നിലവിളിക്കുന്ന ദൃശ്യങ്ങൾ അയൽവാസികൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തത്. അയൽവാസികൾ എത്തിയാണ് കുട്ടിയുടെ കെട്ടഴിച്ചു മാറ്റിയത്. നിലവിൽ കുട്ടിയുടെ മാതാപിതാക്കൾ പോർച്ചുഗലിലാണെന്നും മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥ തന്നെ സ്വന്തം കൊച്ചുമകളോട് ഇത്തരമൊരു ക്രൂരത കാണിക്കാനുണ്ടായ കാരണം വ്യക്തമല്ല. അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353568/police-officer-grandmother-suspended-for-tying-up-five-year-old-girl-in-the-sun)