---
title: "മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; എറണാകുളത്ത് പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി"
english_title: "Information was given to Excise about liquor sales Complaint that a liquor sales gang beat up a panchayat member in Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353538/information-was-given-to-excise-about-liquor-sales-complaint-that-a-liquor-sales-gang-beat-up-a-panchayat-member-in-ernakulam"
published_at: "2026-04-16T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0541a49395_complaint.jpg"
keywords: []
---

# മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; എറണാകുളത്ത് പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** എറണാകുളം കോതമം​ഗലത്ത് മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ വനിത പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി. കുട്ടമ്പുഴ വനിത പഞ്ചായത്തം​ഗം ബിന്ദു രാജേന്ദ്രനാണ് മർദ്ദനമേറ്റത്. ബിന്ദുവിന്റെ വസ്ത്രങ്ങൾ അടക്കം വലിച്ചുകീറിയെന്നും പരാതിയിൽ പറയുന്നു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** എറണാകുളം കോതമം​ഗലത്ത് മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകിയ വനിത പഞ്ചായത്തം​ഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി. കുട്ടമ്പുഴ വനിത പഞ്ചായത്തം​ഗം ബിന്ദു രാജേന്ദ്രനാണ് മർദ്ദനമേറ്റത്. ബിന്ദുവിന്റെ വസ്ത്രങ്ങൾ അടക്കം വലിച്ചുകീറിയെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. ക്ലബ്ബിന്റെ വിഷു ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിന്ദുവിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353538/information-was-given-to-excise-about-liquor-sales-complaint-that-a-liquor-sales-gang-beat-up-a-panchayat-member-in-ernakulam)