'കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ സിയ്ക്ക് കഴിയും'; കെ സി വേണുഗോപാലിനെ പ്രശംസിച്ച് കെ സുധാകരൻ

2026-04-15T22:54:00 | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത് കെ സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നാണ് കെ സുധാകരന്റെ പ്രശംസ. കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമമാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് യുഡിഎഫ് വിജയിച്ചാല്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

കേരളത്തിന് ശക്തമായ ദിശാബോധം നല്‍കാന്‍ കെ സി വേണുഗോപാലിന് സാധിക്കുമെന്നാണ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും കെ സി കേരളത്തിലെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. മികച്ച സംഘാടകനും ശക്തനായ നേതാവുമാണ് അദ്ദേഹം. പാര്‍ട്ടി വിജയത്തിന് പിന്നിലെ പ്രേരക ശക്തി കെ സിയാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു.

കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.

ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ. കെ. കരുണാകരൻ, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി…

സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.

ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ.

പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ്

കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.

നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.

അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്.

കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലൻ ഉയരട്ടെ!

ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…

Content Highlight: k sudhakaran praises kc venugopal in an fb post

Next TV

Related Stories
 'നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, കെപിസിസി മാർച്ചിനിടെ സംഘർഷം

Jul 22, 2026 03:18 PM

'നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, കെപിസിസി മാർച്ചിനിടെ സംഘർഷം

ഡൽഹിയിൽ മോദിയുടെ വീടിന് മുന്നിലെ കോൺഗ്രസ് സമരത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കെപിസി ഓഫീസിലേക്ക് ബിജെപി മാർച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു,...

Read More >>
  ഡൽഹിയിൽ  ഇന്നലെ നടന്നത് നരനായാട്ട്, തന്നെ ആർക്കുവന്നും കാണാം,  ഓഫീസിൽ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്നും വി.ഡി. സതീശൻ

Jul 22, 2026 11:00 AM

ഡൽഹിയിൽ ഇന്നലെ നടന്നത് നരനായാട്ട്, തന്നെ ആർക്കുവന്നും കാണാം, ഓഫീസിൽ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്നും വി.ഡി. സതീശൻ

ഡൽഹിയിലെ NEET പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് നടപടിയെ "നരനായാട്ട്" എന്ന് വിമർശിച്ച് വി.ഡി. സതീശൻ. ഓഫീസിൽ അനുമതി നിഷേധിച്ചുവെന്ന പ്രചാരണം...

Read More >>
'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല, വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി';  വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌

Jul 21, 2026 04:18 PM

'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല, വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി'; വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌

പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരായ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി. പാർട്ടിയെ ചതിച്ചവർക്ക്...

Read More >>
adimage
'അഭിമാനത്തോടെ ഇറങ്ങുന്നു, അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായിട്ടില്ല'; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം

Jul 21, 2026 02:44 PM

'അഭിമാനത്തോടെ ഇറങ്ങുന്നു, അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായിട്ടില്ല'; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം

അവിശ്വാസ പ്രമേയത്തെ തുടർന്ന് പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനം നഷ്ടമായ ദിയ ബിനു പുളിക്കകണ്ടത്തിന്റെ ആദ്യ പ്രതികരണം. ജനാധിപത്യ വിധി അംഗീകരിക്കുന്നു....

Read More >>
'സേവനത്തിന് പകരം വാക്കുകളല്ല വേണ്ടത്, പ്രവർത്തിയാണ്'; ഡിവൈഎഫ്ഐ പൊതിച്ചോറിന് പിന്തുണയുമായി മുഈൻ അലി ശിഹാബ് തങ്ങൾ

Jul 20, 2026 07:34 AM

'സേവനത്തിന് പകരം വാക്കുകളല്ല വേണ്ടത്, പ്രവർത്തിയാണ്'; ഡിവൈഎഫ്ഐ പൊതിച്ചോറിന് പിന്തുണയുമായി മുഈൻ അലി ശിഹാബ് തങ്ങൾ

ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണച്ച് മുഈൻ അലി ശിഹാബ് തങ്ങൾ. ആരോഗ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ യൂത്ത് ലീഗ് നേതാവിന്റെ പോസ്റ്റ്...

Read More >>
‘മുഖ്യമന്ത്രിക്ക് തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരം, നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്‌യുക്കാർ പ്രതികരിക്കും’; വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ്

Jul 18, 2026 10:56 AM

‘മുഖ്യമന്ത്രിക്ക് തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരം, നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്‌യുക്കാർ പ്രതികരിക്കും’; വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ്

നിയമനങ്ങളിലെ ശ്രദ്ധക്കുറവ് ചൂണ്ടിക്കാട്ടിയതിന് മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്‌യുവിനെ അപമാനിച്ചെന്ന് തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ....

Read More >>
Top Stories

adimage adimage