---
title: "പിറന്നാൾ മധുരം മായും മുൻപേ; കാറിലേക്ക് എസ്‌യുവി ഇടിച്ച് കയറി; വിൻഡോയിലൂടെ തെറിച്ചുവീണ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "Tragic end for two-year-old girl who fell through window"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353495/tragic-end-for-two-year-old-girl-who-fell-through-window"
published_at: "2026-04-15T16:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df75436b0fc_Tragic_end_for_two-year-old_girl_who_fell_through_window.jpg"
keywords: []
---

# പിറന്നാൾ മധുരം മായും മുൻപേ; കാറിലേക്ക് എസ്‌യുവി ഇടിച്ച് കയറി; വിൻഡോയിലൂടെ തെറിച്ചുവീണ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** ന്യൂഡൽഹി: ഡൽഹി ആലിപുരിൽ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് അമിതവേഗത്തിലെത്തിയ എസ്‌യുവി ഇടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. കാറിന്റെ വിൻഡോ ഗ്ലാസിലൂടെ പുറത്തേക്ക് തെറിച്ചുവീണ ദേവാൻഷിയാണ് കുരുന്നാണ് മരിച്ചത്. ഏപ്രിൽ ഏഴിന് രണ്ടാം പിറന്നാൾ ആഘോഷിച്ച കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തെ കണ്ണീരിലാഴ്ത്തി.

## Article Content

ന്യൂഡൽഹി: ഡൽഹി ആലിപുരിൽ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് അമിതവേഗത്തിലെത്തിയ എസ്‌യുവി ഇടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. കാറിന്റെ വിൻഡോ ഗ്ലാസിലൂടെ പുറത്തേക്ക് തെറിച്ചുവീണ ദേവാൻഷിയാണ് കുരുന്നാണ് മരിച്ചത്. ഏപ്രിൽ ഏഴിന് രണ്ടാം പിറന്നാൾ ആഘോഷിച്ച കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തെ കണ്ണീരിലാഴ്ത്തി.

സോണിപതിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഖംപൂരിലെ ട്രാഫിക് സിഗ്നലിൽ പച്ച ലൈറ്റ് തെളിഞ്ഞതിനെത്തുടർന്ന് മുന്നോട്ട് എടുത്ത കാറിലേക്ക് പിന്നിൽ നിന്നും അമിതവേഗത്തിലെത്തിയ എസ് യു വി ഇടിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ആരതിയാണ് കാർ ഓടിച്ചിരുന്നത്. മൂന്ന് വയസ്സുള്ള മകനും സുഹൃത്ത് ജ്യോതിയും കുടുംബവും ഉൾപ്പെടെ ആറുപേർ വാഹനത്തിലുണ്ടായിരുന്നു.

എസി തകരാറിലായതിനാൽ കാറിന്റെ വിൻഡോ ഗ്ലാസുകൾ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു. ജ്യോതിയുടെ മടിയിലിരുന്ന ദേവാൻഷി, ഇടിയുടെ ആഘാതത്തിൽ ജനലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടമുണ്ടാക്കിയ എസ് യു വി ഡ്രൈവർ സഹായത്തിന് നിൽക്കാതെ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353495/tragic-end-for-two-year-old-girl-who-fell-through-window)