---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; 19-കാരൻ പിടിയിൽ"
english_title: "19-year-old arrested for circulating  pornographic videos of girls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353482/19-year-old-arrested-for-circulating-pornographic-videos-of-girls-NEW"
published_at: "2026-04-15T15:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df6261c0f15_19-year-old_arrested_for_circulating_350_pornographic_videos_of_girls.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; 19-കാരൻ പിടിയിൽ

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടേതടക്കം നൂറുകണക്കിന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ 19 വയസ്സുകാരൻ അറസ്റ്റിൽ. അയൻ അഹമ്മദ് തൻവീർ എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 350-ലധികം അശ്ലീല ദൃശ്യങ്ങൾ കണ്ടെടുത്തു.

## Article Content

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടേതടക്കം നൂറുകണക്കിന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ 19 വയസ്സുകാരൻ അറസ്റ്റിൽ. അയൻ അഹമ്മദ് തൻവീർ എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 350-ലധികം അശ്ലീല ദൃശ്യങ്ങൾ കണ്ടെടുത്തു.

നിരവധി പെൺകുട്ടികളെ ഇയാൾ വലയിലാക്കിയതായാണ് പരാതി. പ്രതിക്ക് എഐഎംഐഎം പാർട്ടിയുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി പ്രതിയുടെ വീടിന്റെ അനധികൃത നിർമ്മാണങ്ങൾ അധികൃതർ പൊളിച്ചുനീക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353482/19-year-old-arrested-for-circulating-pornographic-videos-of-girls-NEW)