---
title: "ശബരിമല യുവതി പ്രവേശന കേസ്; എൻഎസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്; 'ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല'"
english_title: "Sabarimala women's entry case; 'Gender-based ban is not right'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353481/sabarimala-womens-entry-case-gender-based-ban-is-not-right"
published_at: "2026-04-15T15:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df60f97ec47_Sabarimala_womens_entry_case.jpg"
keywords: []
---

# ശബരിമല യുവതി പ്രവേശന കേസ്; എൻഎസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്; 'ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല'

> **Lead Summary:** ദില്ലി: ശബരിമല യുവതീപ്രവേശന കേസിൽ എൻ.എസ്.എസ് ഉയർത്തിയ വാദങ്ങളെ ശക്തമായി എതിർത്ത് ദേവസ്വം ബോർഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതത് വിഭാഗങ്ങൾക്ക് തന്നെ തീരുമാനിക്കാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.

## Article Content

ദില്ലി: ശബരിമല യുവതീപ്രവേശന കേസിൽ എൻ.എസ്.എസ് ഉയർത്തിയ വാദങ്ങളെ ശക്തമായി എതിർത്ത് ദേവസ്വം ബോർഡ്. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതത് വിഭാഗങ്ങൾക്ക് തന്നെ തീരുമാനിക്കാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.

ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ആരാധനാസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്നും ബോർഡ് വ്യക്തമാക്കി. സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയാണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353481/sabarimala-womens-entry-case-gender-based-ban-is-not-right)