---
title: "ലോറികൾക്ക് ഇനി 'ഇരട്ടി' പണി! അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി വരെ"
english_title: "Lorries will now have to work 'double'! Tolls will be up to four times higher if they are overloaded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353479/lorries-will-now-have-to-work-double-tolls-will-be-up-to-four-times-higher-if-they-are-overloaded"
published_at: "2026-04-15T15:06:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df5cdc1de08_ETRYER5T.jpg"
keywords: []
---

# ലോറികൾക്ക് ഇനി 'ഇരട്ടി' പണി! അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി വരെ

> **Lead Summary:** കൊച്ചി: **[** ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ ടോൾ നിരക്കിൽ വൻ വർധന. പുതിയ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, അനുവദനീയമായ ഭാരത്തേക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ കൂടുതൽ ഭാരം കയറ്റിയാൽ നിലവിലെ ടോളിന്റെ ഇരട്ടി നൽകേണ്ടി വരും.

## Article Content

കൊച്ചി: **[** ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ ടോൾ നിരക്കിൽ വൻ വർധന. പുതിയ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, അനുവദനീയമായ ഭാരത്തേക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ കൂടുതൽ ഭാരം കയറ്റിയാൽ നിലവിലെ ടോളിന്റെ ഇരട്ടി നൽകേണ്ടി വരും.

40 ശതമാനത്തിന് മുകളിലാണ് അമിത ഭാരമെങ്കിൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ പിഴയായി ഈടാക്കും. അതേസമയം, 10 ശതമാനം വരെയുള്ള അധിക ഭാരത്തിന് നിലവിൽ പിഴയിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.

അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസകളിൽ രേഖപ്പെടുത്തുകയും അത് വഹാൻ പോർട്ടലിലേക്ക് കൈമാറുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന സംവിധാനം ഇല്ലെങ്കിൽ അധിക ടോൾ ഈടാക്കരുതെന്നും നിർദേശമുണ്ട്.

ഫാസ് ടാഗ് വഴിയോ യുപിഐ വഴിയോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് മാർഗങ്ങൾ വഴിയോ മാത്രമേ ടോൾ ഈടാക്കാവൂ. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് അതിനുള്ള പിഴയും കൂടാതെ ബാധകമാകും എന്നും ഉത്തരവിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353479/lorries-will-now-have-to-work-double-tolls-will-be-up-to-four-times-higher-if-they-are-overloaded)