---
title: "50 വർഷം കാത്തിരുന്ന് കായ്ക്കുന്ന ഈന്ത് മരങ്ങൾ വ്യാപകമായി ഉണങ്ങി നശിക്കുന്നു  "
english_title: "The trees that wait 50 years to bear fruit are drying up and dying widely."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353477/the-trees-that-wait-50-years-to-bear-fruit-are-drying-up-and-dying-widely"
published_at: "2026-04-15T14:59:00+05:30"
category: "Kozhikode"
language: "ml"
image: "https://truevisionnews.com/image-uploads/69df5ac82a995_DSRFWSREG.jpg"
keywords: []
---

# 50 വർഷം കാത്തിരുന്ന് കായ്ക്കുന്ന ഈന്ത് മരങ്ങൾ വ്യാപകമായി ഉണങ്ങി നശിക്കുന്നു  

> **Lead Summary:** കോഴിക്കോട്: **[**കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഈന്ത് മരങ്ങൾ വ്യാപകമായി ഉണങ്ങി നശിക്കുന്നത് വൈറസ് ബാധ മൂലമാണെന്ന് വിദഗ്ധർ സംശയിക്കുന്നു. വർഷങ്ങളായി കായ്ച്ചുകൊണ്ടിരിക്കുന്ന മരങ്ങളുടെ ഇലകൾ ആദ്യം ഉണങ്ങുകയും പിന്നീട് മരമാകെ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ.

## Article Content

കോഴിക്കോട്: **[**കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഈന്ത് മരങ്ങൾ വ്യാപകമായി ഉണങ്ങി നശിക്കുന്നത് വൈറസ് ബാധ മൂലമാണെന്ന് വിദഗ്ധർ സംശയിക്കുന്നു. വർഷങ്ങളായി കായ്ച്ചുകൊണ്ടിരിക്കുന്ന മരങ്ങളുടെ ഇലകൾ ആദ്യം ഉണങ്ങുകയും പിന്നീട് മരമാകെ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ.

50 വർഷത്തോളമെടുത്ത് കായ്ക്കുന്ന ഈ മരങ്ങളെ ബാധിക്കുന്ന രോഗം കാറ്റുവഴി പടരുന്നതിനാൽ നിയന്ത്രണം വെല്ലുവിളിയാണെന്ന് കൃഷി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ രോഗം മറ്റ് സസ്യങ്ങളിലേക്ക് പടരാൻ സാധ്യത കുറവാണെങ്കിലും, ലഹരി ഉൽപ്പന്നങ്ങൾക്കായി ഇതരസംസ്ഥാനങ്ങളിലേക്ക് കടത്തുന്നതും രോഗബാധയും കാരണം അവശേഷിക്കുന്ന ഈന്ത് മരങ്ങൾ കൂടി നാശത്തിന്റെ വക്കിലായിരിക്കുകയാണ്. 

ഈന്തിനെ ഒരു വാണിജ്യ വിളയായി പരിഗണിക്കാത്തതിനാല്‍ അവ സംരക്ഷിക്കുന്നതിന് കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല. പുതിയ കാലത്തെ ഭക്ഷണക്രമത്തില്‍ ഈന്തിന് സ്ഥാനമില്ലാത്തതും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. മണ്ണിന്‍റെ പോഷക ഘടനയെ സമ്പുഷ്ടമാക്കി നിര്‍ത്തുന്നതില്‍ ഈന്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. രോഗത്തെ സംബന്ധിച്ച് കൃത്യമായ ഗവേഷണം നടത്തി സംരക്ഷിക്കാനാവശ്യമായ നടപടികളുണ്ടായില്ലെങ്കില്‍ ഇവ ഒന്നാകെ നശിച്ചുപോകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353477/the-trees-that-wait-50-years-to-bear-fruit-are-drying-up-and-dying-widely)