---
title: "ഐസ്‌ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; മടക്കരയിൽ യൂത്ത് ലീഗ് നേതാവിനെതിരെ പോക്സോ കേസ്"
english_title: "POCSO case filed against Youth League leader in Madakkara for raping eight-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353474/pocso-case-filed-against-youth-league-leader-in-madakkara-for-raping-eight-year-old-girl"
published_at: "2026-04-15T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df57d8466ac_POCSO_case_filed_against_Youth_League_leader_in_Madakkara_for_raping_eight-year-old_girl.jpg"
keywords: []
---

# ഐസ്‌ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; മടക്കരയിൽ യൂത്ത് ലീഗ് നേതാവിനെതിരെ പോക്സോ കേസ്

> **Lead Summary:** മാട്ടൂൽ: കണ്ണൂർ മടക്കരയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രാദേശിക യൂത്ത് ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മാട്ടൂൽ മടക്കര സ്വദേശി കോവത്ത് ഹൗസിൽ റാഷിദിനെതിരെയാണ് കണ്ണപുരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേദിവസമാണ് പീഡനം നടന്നത്.

## Article Content

മാട്ടൂൽ: കണ്ണൂർ മടക്കരയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രാദേശിക യൂത്ത് ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മാട്ടൂൽ മടക്കര സ്വദേശി കോവത്ത് ഹൗസിൽ റാഷിദിനെതിരെയാണ് കണ്ണപുരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേദിവസമാണ് പീഡനം നടന്നത്.

മില്ലിൽ മുളക് പൊടിക്കാൻ എത്തിയ എട്ടുവയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് മില്ലിന് സമീപത്തെ കെട്ടിടങ്ങളുടെ ഇടയിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവശേഷം വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. ചൈൽഡ് ലൈനും പൊലീസിലും പരാതി നൽകി.

ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ഓട്ടോ ഡ്രൈവറും ഉച്ചൂളി (കക്കത്തോട്) വാരൽ തൊഴിലാളിയുമായ റാഷിദ് യൂത്ത് ലീഗിന്റെ മടക്കര ശാഖാ പ്രസിഡന്റും ലീഗിന്റെ വൈറ്റ്ഗാർഡ് വളന്റിയറുമാണ്‌. പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353474/pocso-case-filed-against-youth-league-leader-in-madakkara-for-raping-eight-year-old-girl)