---
title: "'കാന്തപുരം സമസ്ത സ്വീകരിച്ച നിലപാട് മെയ് നാലിന് ഫലം വരുമ്പോൾ അറിയാം, ഖലീൽ ബുഖാരി തങ്ങൾ"
english_title: "'The stance taken by Kanthapuram Samastha will be known when the results come out on May 4th,' Khalil Bukhari Thangal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353468/the-stance-taken-by-kanthapuram-samastha-will-be-known-when-the-results-come-out-on-may-4th-khalil-bukhari-thangal"
published_at: "2026-04-15T14:15:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df506cd1fbc_sdaswef.jpg"
keywords: []
---

# 'കാന്തപുരം സമസ്ത സ്വീകരിച്ച നിലപാട് മെയ് നാലിന് ഫലം വരുമ്പോൾ അറിയാം, ഖലീൽ ബുഖാരി തങ്ങൾ

> **Lead Summary:** തിരുവനന്തപുരം: **[**നിയമസഭാ തെരഞ്ഞെടുപ്പിലെ കാന്തപുരം സമസ്തയുടെ നിലപാട് വോട്ടെണ്ണൽ കഴിയുമ്പോൾ വ്യക്തമാകുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. സംഘടനയുടെ രാഷ്ട്രീയ നിലപാട് അണികളെ കൃത്യമായി അറിയിച്ചിട്ടുണ്ട്, എന്നാൽ അത് പരസ്യപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.

## Article Content

തിരുവനന്തപുരം: **[**നിയമസഭാ തെരഞ്ഞെടുപ്പിലെ കാന്തപുരം സമസ്തയുടെ നിലപാട് വോട്ടെണ്ണൽ കഴിയുമ്പോൾ വ്യക്തമാകുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. സംഘടനയുടെ രാഷ്ട്രീയ നിലപാട് അണികളെ കൃത്യമായി അറിയിച്ചിട്ടുണ്ട്, എന്നാൽ അത് പരസ്യപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.

 തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് നാലിന് സമസ്തയുടെ നിലപാട് ആർക്കായിരുന്നുവെന്ന് വോട്ടുകളിലൂടെ വ്യക്തമാകും.  വോട്ട് തങ്ങൾക്കാണെന്ന് കെ.ടി. ജലീൽ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. എല്ലാ പാർട്ടികളും നേതാക്കളും അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ഒരാളും പൂർണ്ണമായി നല്ല രീതിയിൽ ഭരണം നടത്തിയിട്ടില്ലെന്നും ഖലീൽ തങ്ങൾ  പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353468/the-stance-taken-by-kanthapuram-samastha-will-be-known-when-the-results-come-out-on-may-4th-khalil-bukhari-thangal)