---
title: "ചൂടിൽ വെന്തുരുകി കേരളം; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു"
english_title: "Kerala swelters in heat; Electricity consumption hits record, evening electricity consumption crosses 6000 MW"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353462/kerala-swelters-in-heat-electricity-consumption-hits-record-evening-electricity-consumption-crosses-6000-mw"
published_at: "2026-04-15T12:55:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df3dc10941a_zawfda.jpg"
keywords: []
---

# ചൂടിൽ വെന്തുരുകി കേരളം; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു

> **Lead Summary:** തിരുവനന്തപുരം: **[** കേരളത്തിൽ വേനൽച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു. ഇന്നലെ വൈകുന്നേരം 6012 മെഗാവാട്ട് എന്ന സർവ്വകാല റെക്കോർഡിലേക്ക് ഉപഭോഗം എത്തിയതോടെ കടുത്ത ആശങ്കയിലാണ് കെഎസ്ഇബി. ചൂട് താങ്ങാനാവാതെ വീടുകളിലും സ്ഥാപനങ്ങളിലും ഫാൻ, എ സി, കൂളർ എന്നിവയുടെ ഉപയോഗം വർധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം.

## Article Content

തിരുവനന്തപുരം: **[** കേരളത്തിൽ വേനൽച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു. ഇന്നലെ വൈകുന്നേരം 6012 മെഗാവാട്ട് എന്ന സർവ്വകാല റെക്കോർഡിലേക്ക് ഉപഭോഗം എത്തിയതോടെ കടുത്ത ആശങ്കയിലാണ് കെഎസ്ഇബി. ചൂട് താങ്ങാനാവാതെ വീടുകളിലും സ്ഥാപനങ്ങളിലും ഫാൻ, എ സി, കൂളർ എന്നിവയുടെ ഉപയോഗം വർധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം.

ഇന്നലെ മാത്രം 112.52 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആകെ ഉപയോഗിച്ചത്. ഉപഭോഗം പരിധി വിട്ടതോടെ ആഭ്യന്തര ഉൽപാദനം കൂട്ടാൻ കെഎസ്ഇബി ആലോചിക്കുന്നുണ്ടെങ്കിലും, വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് ഉപഭോക്താക്കൾ വൈദ്യുതി നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. 

അതേസമയം, ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. തെക്കൻ സംസ്ഥാനങ്ങളിൽ മഴ കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. നിലവിൽ കിഴക്കൻ പസഫിക്കിലെ സമുദ്രോപരിതലത്തിന് താഴെ ശക്തമായ ചൂട് വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോ‍ർട്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353462/kerala-swelters-in-heat-electricity-consumption-hits-record-evening-electricity-consumption-crosses-6000-mw)