---
title: "ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? കീശ കീറും! സ്മാർട്ട്ഫോൺ വിപണിയിൽ വൻ വിലക്കയറ്റം ,വില വര്‍ധന ഇങ്ങനെ"
english_title: "Are you planning to buy a phone? Your wallet will be full! Huge price hike in the smartphone market, here's how the price increase is"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353455/are-you-planning-to-buy-a-phone-your-wallet-will-be-full-huge-price-hike-in-the-smartphone-market-heres-how-the-price-increase-is"
published_at: "2026-04-15T12:16:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df34cb35779_ewrwe.jpg"
keywords: []
---

# ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? കീശ കീറും! സ്മാർട്ട്ഫോൺ വിപണിയിൽ വൻ വിലക്കയറ്റം ,വില വര്‍ധന ഇങ്ങനെ

> **Lead Summary:** **[**പുതിയ ഫോൺ വാങ്ങാൻ ഇരിക്കുന്നവർക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണിത്. സ്മാർട്ട്ഫോൺ വിപണിയിൽ വില ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ മാസം മുതൽ പ്രമുഖ കമ്പനികളെല്ലാം ഫോണുകളുടെ വില കൂട്ടിത്തുടങ്ങി. ഫോണുകൾ നിർമ്മിക്കാൻ ആവശ്യമായ ചിപ്പുകളുടെ കുറവും , അന്താരാഷ്ട്ര വിപണിയിലെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രധാന കാരണങ്ങൾ.

## Article Content

**[**പുതിയ ഫോൺ വാങ്ങാൻ ഇരിക്കുന്നവർക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണിത്. സ്മാർട്ട്ഫോൺ വിപണിയിൽ വില ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ മാസം മുതൽ പ്രമുഖ കമ്പനികളെല്ലാം ഫോണുകളുടെ വില കൂട്ടിത്തുടങ്ങി. ഫോണുകൾ നിർമ്മിക്കാൻ ആവശ്യമായ ചിപ്പുകളുടെ കുറവും , അന്താരാഷ്ട്ര വിപണിയിലെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രധാന കാരണങ്ങൾ.

**വില കൂടിയത് ഏതൊക്കെ ബ്രാന്‍ഡുകള്‍ക്ക്?**

ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയിലേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രമുഖ ബ്രാന്‍ഡുകളെല്ലാം വലിയ തോതിലുള്ള വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

സാംസങ്: 3% മുതല്‍ 22% വരെയാണ് വില കൂട്ടിയത്.

ഒപ്പോ: 6% മുതല്‍ 18% വരെ വര്‍ധനവ്.

ഷവോമി: 3% മുതല്‍ 15% വരെ.

റിയല്‍മി: 3% മുതല്‍ 12% വരെ.

നത്തിങ് : 13% മുതല്‍ 14% വരെ വില കൂട്ടി.

മോട്ടറോള: 4% മുതല്‍ 9% വരെ.

വിവോ: ഏപ്രില്‍ 15 മുതല്‍ വില വര്‍ധന നടപ്പിലാക്കുമെന്നാണ് വിവരം.

അതേസമയം, വണ്‍പ്ലസ് ഇതുവരെ വില വര്‍ധന പ്രഖ്യാപിച്ചിട്ടില്ല.

**ഐഫോണിന് ചെലവേറും**

ആപ്പിള്‍ ഫോണുകള്‍ക്ക് നേരിട്ട് വില കൂട്ടിയിട്ടില്ലെങ്കിലും, നിലവിലുണ്ടായിരുന്ന വലിയ ഡിസ്‌കൗണ്ടുകളും ഓഫറുകളും കമ്പനി പിന്‍വലിച്ചു. ഐഫോണ്‍ 15, 16 സീരീസുകള്‍ക്ക് നല്‍കിയിരുന്ന 5,000 രൂപയുടെ ഡിസ്‌കൗണ്ട് ഒഴിവാക്കി. കൂടാതെ, ഐഫോണ്‍ 17 മോഡലുകള്‍ക്ക് ലഭിച്ചിരുന്ന 6,000 രൂപയുടെ ക്യാഷ്ബാക്ക് വെറും 1,000 രൂപയായി കുറയ്ക്കുകയും ചെയ്തു. ഇതോടെ ഐഫോണ്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ പണം മുടക്കേണ്ടി വരും.

എന്തുകൊണ്ട് വില കൂടുന്നു? 

 AI സാങ്കേതികവിദ്യയുടെ വളർച്ച കാരണം ചിപ്പുകൾക്ക് ആവശ്യക്കാർ കൂടി, അതോടെ വിലയും വർധിച്ചു.

പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ കാരണം സാധനങ്ങൾ എത്തിക്കാനുള്ള കപ്പൽ വാടകയും ഇൻഷുറൻസ് തുകയും കുത്തനെ കൂടി.

ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഫോൺ ഭാഗങ്ങൾ വിദേശത്തുനിന്ന് എത്തിക്കാൻ കൂടുതൽ പണം നൽകേണ്ടി വരുന്നു.

പ്ലാസ്റ്റിക്, മെമ്മറി ചിപ്പുകൾ തുടങ്ങിയവയുടെ വില കൂടിയതും ഫോൺ വില ഉയരാൻ കാരണമായി.

വിപണിയിലെ മാറ്റങ്ങൾ

വില കൂടിയതോടെ കഴിഞ്ഞ മാർച്ചിൽ ഫോൺ വിൽപ്പനയിൽ 30% കുറവുണ്ടായി.

 പുതിയത് വാങ്ങാൻ പണമില്ലാത്തതിനാൽ പലരും സെക്കൻഡ് ഹാൻഡ് ഫോണുകളെ ആശ്രയിക്കുന്നു.

**വില കുറയാൻ സാധ്യതയുണ്ടോ?**

പെട്ടെന്നൊന്നും വില കുറയാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ ഈ വിലക്കയറ്റം 2027 വരെ തുടർന്നേക്കാം. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353455/are-you-planning-to-buy-a-phone-your-wallet-will-be-full-huge-price-hike-in-the-smartphone-market-heres-how-the-price-increase-is)