---
title: "പെരുവണ്ണാമുഴിയിൽ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ അക്രമാസക്തയായി പാഞ്ഞടുത്തു; കാർ ഷെഡിന്റെ ഇരുമ്പ് കമ്പി തുളഞ്ഞുകയറി കാട്ടാന ചരിഞ്ഞു"
english_title: "A wild elephant fell through the iron wire of a car shed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353453/a-wild-elephant-fell-through-the-iron-wire-of-a-car-shed"
published_at: "2026-04-15T11:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df3032d9f9b_A_wild_elephant_fell_through_the_iron_wire_of_a_car_shed.jpg"
keywords: []
---

# പെരുവണ്ണാമുഴിയിൽ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ അക്രമാസക്തയായി പാഞ്ഞടുത്തു; കാർ ഷെഡിന്റെ ഇരുമ്പ് കമ്പി തുളഞ്ഞുകയറി കാട്ടാന ചരിഞ്ഞു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തുരത്തുന്നതിനിടെ കാട്ടാന കമ്പി തുളഞ്ഞുകയറി ചരിഞ്ഞു. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

## Article Content

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തുരത്തുന്നതിനിടെ കാട്ടാന കമ്പി തുളഞ്ഞുകയറി ചരിഞ്ഞു. പെരുവണ്ണാമുഴി പയ്യാനിക്കോട്ടയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.

ജനവാസ മേഖലയിൽ എത്തിയ ആനകളെ ഓടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചിരുന്നു. ഇതിനിടെ പിടിയാന അക്രമാസക്തയാകുകയും ജീവനക്കാർക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ ഓടി സമീപത്തെ വീട്ടിൽ കയറിയാണ് രക്ഷപ്പെട്ടത്. ഇതിനിടയിലാണ് ആനയ്ക്ക് മാരകമായി പരിക്കേൽക്കുകയും ചരിയുകയും ചെയ്തത്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

അതിനിടെ, അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാർ ഷെഡ് തകർത്തു. ഇതിനിടെയാണ് ഷെഡിന്റെ ഇരുമ്പ് തൂൺ ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. കമ്പി തുളഞ്ഞു കയറിയ ആന തോട്ടത്തിലേക്ക് പോവുകയും രാവിലെ ചെരിഞ്ഞ നിലയിൽ കണ്ടെത്തുകയുമായിരുന്നു. കമ്പി തുളഞ്ഞു തോട്ടത്തിൽ നിൽക്കുന്ന ആനയുടെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353453/a-wild-elephant-fell-through-the-iron-wire-of-a-car-shed)