---
title: "ഊട്ടിയിൽ പോയ നേരം 'പണി' കിട്ടി; നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച, 25 പവൻ കവർന്നു"
english_title: "Got a 'job' while going to Ooty; Massive robbery at an unoccupied house in Nedumangad, 25 lakhs stolen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353452/got-a-job-while-going-to-ooty-massive-robbery-at-an-unoccupied-house-in-nedumangad-25-lakhs-stolen"
published_at: "2026-04-15T11:55:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df2f54ee15f_detyhrdt.jpg"
keywords: []
---

# ഊട്ടിയിൽ പോയ നേരം 'പണി' കിട്ടി; നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച, 25 പവൻ കവർന്നു

> **Lead Summary:** തിരുവനന്തപുരം:**[**നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 25 പവൻ സ്വർണമാണ് വീട്ടിൽ നിന്നും കവർന്നത്. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയിരുന്ന സമയത്താണ് മോഷണം.

## Article Content

തിരുവനന്തപുരം:**[**നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. 25 പവൻ സ്വർണമാണ് വീട്ടിൽ നിന്നും കവർന്നത്. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയിരുന്ന സമയത്താണ് മോഷണം.

ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുടുംബം നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. അതേസമയം മോഷ്ടാക്കൾ വീട്ടിലെ സിസിടിവിയും തകർത്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353452/got-a-job-while-going-to-ooty-massive-robbery-at-an-unoccupied-house-in-nedumangad-25-lakhs-stolen)