---
title: "മണ്ണെണ്ണയ്ക്ക് തീവില; പ്രതിസന്ധിയിലായി കേരളത്തിലെ മത്സ്യബന്ധന മേഖല"
english_title: "Kerosene fuel price hike; Kerala's fishing sector in crisis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353449/kerosene-fuel-price-hike-keralas-fishing-sector-in-crisis"
published_at: "2026-04-15T11:43:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df2d61adb3a_etyrt.jpg"
keywords: []
---

# മണ്ണെണ്ണയ്ക്ക് തീവില; പ്രതിസന്ധിയിലായി കേരളത്തിലെ മത്സ്യബന്ധന മേഖല

> **Lead Summary:** കൊച്ചി :**[** മണ്ണെണ്ണ വില കുത്തനെ കൂട്ടിയത് മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചിരിക്കുകയാണ്. മണ്ണെണ്ണ വിലയിൽ 52.37 രൂപയുടെ വർധനവ് ഉണ്ടായതോടെ, മുൻപ് ലിറ്ററിന് 103 രൂപയായിരുന്ന നിരക്ക് ഇപ്പോൾ 155.37 രൂപയായി ഉയർന്നു.

## Article Content

കൊച്ചി :**[** മണ്ണെണ്ണ വില കുത്തനെ കൂട്ടിയത് മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചിരിക്കുകയാണ്. മണ്ണെണ്ണ വിലയിൽ 52.37 രൂപയുടെ വർധനവ് ഉണ്ടായതോടെ, മുൻപ് ലിറ്ററിന് 103 രൂപയായിരുന്ന നിരക്ക് ഇപ്പോൾ 155.37 രൂപയായി ഉയർന്നു.

കടലിൽ നിന്ന് മത്സ്യം ലഭിക്കുന്നത് കുറഞ്ഞ സാഹചര്യത്തിൽ, ഇന്ധനവില കൂടിയത് ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. നിലവിൽ കേരളത്തിൽ സർക്കാർ അംഗീകാരമുള്ള 14,342 എൻജിനുകൾക്ക് മത്സ്യഫെഡ് പമ്പുകൾ വഴി പ്രതിമാസം 140 മുതൽ 190 ലിറ്റർ വരെ മണ്ണെണ്ണ സബ്‌സിഡി നിരക്കിൽ നൽകിവരുന്നുണ്ട്. എങ്കിലും, പുതിയ വിലവർധനവ് ഇവരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കും.

വില വർധന പ്രാബല്യത്തിലായതോടെ 50 തൊഴിലാളികൾ വരെ പ്രവർത്തിക്കുന്ന ഒരു ഇൻബോർഡ് വള്ളത്തിന് ഈ ഇനത്തിൽ പ്രതിദിനം ശരാശരി 40,000 രൂപ ചെലവാകുന്നുവെന്നാണ് കണക്കാക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണ ഏതാനും ദിവസങ്ങൾക്ക് മാത്രമേ മതിയാകുന്നുള്ളൂ, ബാക്കി കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്ന് മത്സ്യബന്ധന ബോട്ടുടമകൾ പറയുന്നു.

ഇൻബോർഡ് എൻജിൻ യാനങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന ഔട്ട്‌ബോർഡ് കാരിയർ വള്ളങ്ങൾക്ക് 40 എച്ച്പിയുടെ 3 യൂണിറ്റുകൾ വരെ ആവശ്യമാണ്. 40 എച്ച്പിയുടെ ഒരു യൂണിറ്റിന് മണിക്കൂറിൽ കുറഞ്ഞത് 20 ലീറ്റർ എങ്കിലും മണ്ണെണ്ണ വേണ്ടി വരും. ചൂട് കൂടിയതോടെ മത്സ്യങ്ങൾ 50 മീറ്ററിലേറെ ആഴമുള്ള ഭാഗങ്ങളിലേക്ക് മാറുന്നതിനാൽ തീരദേശ മേഖലയിൽ പ്രവർത്തിച്ചിരുന്ന പരമ്പരാഗത യാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതും ഇന്ധന ചെലവ് വർധിപ്പിക്കുന്ന ഘടകമാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353449/kerosene-fuel-price-hike-keralas-fishing-sector-in-crisis)