---
title: "വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു"
english_title: "Another case registered against Kodungallur Anugraha Special School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353444/another-case-registered-against-kodungallur-anugraha-special-school"
published_at: "2026-04-15T11:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df253dbc764_Another_case_registered_against_Kodungallur_Anugraha_Special_School.jpg"
keywords: []
---

# വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു

> **Lead Summary:** തൃശൂർ: അന്തേവാസി മർദ്ദനമേറ്റ് മരിച്ച കൊടുങ്ങല്ലൂരിലെ 'അനുഗ്രഹ' സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. വയനാട് സ്വദേശിയായ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദ്ദിച്ചതിനാണ് സ്ഥാപനത്തിനെതിരെ പുതിയ പരാതി ഉയർന്നത്.

## Article Content

തൃശൂർ: അന്തേവാസി മർദ്ദനമേറ്റ് മരിച്ച കൊടുങ്ങല്ലൂരിലെ 'അനുഗ്രഹ' സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. വയനാട് സ്വദേശിയായ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദ്ദിച്ചതിനാണ് സ്ഥാപനത്തിനെതിരെ പുതിയ പരാതി ഉയർന്നത്.

സംഭവത്തിൽ സ്കൂൾ നടത്തിപ്പുകാരൻ ബോബി, കെയർടേക്കർ മഹേഷ് എന്നിവർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ ഇതേ സ്ഥാപനത്തിൽ ഒരു അന്തേവാസി മർദ്ദനമേറ്റ് മരിച്ച സംഭവം വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് സ്ഥാപനത്തിലെ പീഡനവിവരങ്ങൾ പുറത്തുവരുന്നത്.

അതേസമയം പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥ്(35)നെ ഇതേ സ്പെഷ്യൽ സ്കൂളിലെ കെയർ ടേക്കർ മഹേഷ് മർദിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ സ്പെഷ്യൽ സ്കൂളിലെ കെയർടേക്കർ മഹേഷിനെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. മർദനമൂലം ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റാണ് ശ്രീനാഥ് മരിച്ചത്. കിടപ്പുമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യൽ സ്കൂളിലാണ് താമസം. കൊലപാതകം നടന്ന് ഒരു മാസമാകുന്നതിന് മുമ്പാണ് ഇപ്പോൾ മറ്റൊരു കേസ് കൂടെ എടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353444/another-case-registered-against-kodungallur-anugraha-special-school)