---
title: "യുവേഫ ചാമ്പ്യൻസ് ലീഗ്: ബയേൺ മ്യൂണിച്ച് ഇന്ന് റയൽ മാഡ്രിഡിനെ നേരിടും"
english_title: "UEFA Champions League: Bayern Munich will face Real Madrid today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353432/uefa-champions-league-bayern-munich-will-face-real-madrid-today"
published_at: "2026-04-15T09:59:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df14b85826f_etrwrt.jpg"
keywords: []
---

# യുവേഫ ചാമ്പ്യൻസ് ലീഗ്: ബയേൺ മ്യൂണിച്ച് ഇന്ന് റയൽ മാഡ്രിഡിനെ നേരിടും

> **Lead Summary:** മ്യൂനിച്ച്:**[ **യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ രണ്ടാം പാദ സെമി ഫൈനലിൽ ഇന്ന് ബയേൺ മ്യൂണിച്ചും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്നു. ആദ്യ പാദത്തിൽ വഴങ്ങിയ തോൽവിക്ക് പകരം വീട്ടാനാണ് റയൽ ഇന്ന് ജർമ്മനിയിലെ അലയൻസ് അരീനയിൽ ഇറങ്ങുന്നത്.

## Article Content

മ്യൂനിച്ച്:**[ **യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ രണ്ടാം പാദ സെമി ഫൈനലിൽ ഇന്ന് ബയേൺ മ്യൂണിച്ചും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്നു. ആദ്യ പാദത്തിൽ വഴങ്ങിയ തോൽവിക്ക് പകരം വീട്ടാനാണ് റയൽ ഇന്ന് ജർമ്മനിയിലെ അലയൻസ് അരീനയിൽ ഇറങ്ങുന്നത്.

ആദ്യ പാദ സ്കോർ: റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബയേൺ മ്യൂണിച്ച് വിജയിച്ചിരുന്നു. ഹാരി കെയ്ൻ, ലൂയിസ് ഡയസ് എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ടത്. കിലിയൻ എംബാപ്പയിലൂടെയാണ് റയൽ ഒരു ഗോൾ മടക്കിയത്. ബയേൺ ഗോൾകീപ്പർ മാനുവൽ നോയറുടെ തകർപ്പൻ ഫോം റയലിന് വലിയ വെല്ലുവിളിയാണ്. ആദ്യ പാദത്തിൽ നോയറെ മറികടക്കുക എത്ര പ്രയാസകരമാണെന്ന് സ്പാനിഷ് ക്ലബ്ബ് അനുഭവിച്ചറിഞ്ഞതാണ്.

അവസാന പതിനഞ്ച് കളിയില്‍ തോല്‍വി അറിയാത്ത ബയേണിനെതിരെ അലയന്‍സ് അറീനയില്‍ ഇറങ്ങുമ്പോള്‍ വെല്ലുവിളിയും സമ്മര്‍ദവും റയലിന്. എംബാപ്പേ, വിനിഷ്യസ് ജൂനിയര്‍ മുന്നേറ്റ ജോഡിയിലാണ് റയലിന്റെ പ്രതീക്ഷ. പരിക്കേറ്റ ഗോളി തിബോത് കോര്‍ത്വയുടേയും റോഡ്രിഗോയുടേയും സസ്‌പെന്‍ഷനിലായ ചുവാമെനിയുടേയും തിരിച്ചടി. സ്വന്തം കാണികളുടെ പിന്തുണയോടെ ഇറങ്ങുമ്പോള്‍ ഹാരി കെയ്‌നും ലൂയിസ് ഡിയാസിനും സെര്‍ജി ഗ്‌നാബ്രിക്കിനുമെല്ലാം ഇരട്ടിയാവേശം.

ലാലീഗയില്‍ ബാഴ്‌സയേക്കാള്‍ ഒന്‍പത് പോയിന്റിന് പിന്നിലായ റയലിന് ചാമ്പ്യന്‍സ് ലീഗ് ഏറെ നിര്‍ണായകം. ആദ്യ പാദത്തില്‍ നേടിയ ഒറ്റഗോള്‍ ലീഡുമായാണ് ആഴ്‌സണല്‍ ഹോം ഗ്രൗണ്ടില്‍ സ്‌പോര്‍ട്ടിംഗിനെ നേരിടാന്‍ ഇറങ്ങുന്നത്. ബുക്കായോ സാക്കയുടേയും ഡെക്ലാന്‍ റൈസിന്റെയും അഭാവം തിരിച്ചടി ആവില്ലെന്ന പ്രതീക്ഷയിലാണ് ആഴ്‌സണല്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353432/uefa-champions-league-bayern-munich-will-face-real-madrid-today)