---
title: "പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നടപടി; ഹസീന സയിദിനെ പ്രാഥമികാം​ഗത്വത്തിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്"
english_title: "Congress expels Hasina Sayeed from primary membership"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353405/congress-expels-hasina-sayeed-from-primary-membership"
published_at: "2026-04-14T22:15:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de6f522d200_Hasina_Sayeed.jpg"
keywords: []
---

# പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നടപടി; ഹസീന സയിദിനെ പ്രാഥമികാം​ഗത്വത്തിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്

> **Lead Summary:** ചെന്നൈ: തമിഴ്നാട് മഹിള കോൺ​ഗ്രസ് മുൻ അധ്യക്ഷ ഹസീന സയിദിനെ പുറത്താക്കി കോൺ​ഗ്രസ്. പ്രാഥമികാം​ഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹസീന സയിദ് പദവി രാജി വെച്ചത്. കെ.സി. വേണുഗോപാലിനെതിരെ ആരോപണവുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ച ഹസീന സയിദ് രം​ഗത്തെത്തിയിരുന്നു.

## Article Content

ചെന്നൈ: തമിഴ്നാട് മഹിള കോൺ​ഗ്രസ് മുൻ അധ്യക്ഷ ഹസീന സയിദിനെ പുറത്താക്കി കോൺ​ഗ്രസ്. പ്രാഥമികാം​ഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹസീന സയിദ് പദവി രാജി വെച്ചത്. കെ.സി. വേണുഗോപാലിനെതിരെ ആരോപണവുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ച ഹസീന സയിദ് രം​ഗത്തെത്തിയിരുന്നു.

കെ സി ക്ക് കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി തമിഴ്നാട്ടിൽ വിജയ് യുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന പറഞ്ഞു. ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാനുള്ള ശ്രമം അവസാന നിമിഷമാണ് തകർന്നത്. ചെന്നൈ വിമാനത്താവളത്തിലെ യോഗത്തിൽ ഇതേചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ വാക്പോരുണ്ടായതായും ഹസീന പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുത്ത സിഇസി യോഗത്തിൽ ധാരണയിലെത്തിയ സ്ഥാനാർത്ഥിപട്ടിക, കെ.സി. ഇടപെട്ട് അട്ടിമറിച്ചെന്നും ഹസീന ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353405/congress-expels-hasina-sayeed-from-primary-membership)