---
title: "ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം"
english_title: "Three Kozhikode natives die in car tipper lorry collision in Gundalpet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353388/three-kozhikode-natives-die-in-car-tipper-lorry-collision-in-gundalpet"
published_at: "2026-04-14T19:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de459ec9d73_accident.jpg"
keywords: []
---

# ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **ഗുണ്ടൽപേട്ട്: ( **[www.truevisionnews.com]** )** കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ദേശീയ പാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി , നോഹ , മുഹമ്മദ് അസീർ എന്നിവരാണ് മരിച്ചത്.

## Article Content

**ഗുണ്ടൽപേട്ട്: ( **[www.truevisionnews.com]** )** കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ദേശീയ പാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി , നോഹ , മുഹമ്മദ് അസീർ എന്നിവരാണ് മരിച്ചത്.

മുഹമ്മദ് അസീർ ബെംഗളൂരുവിൽ ബിഇഎംഎല്ലിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിൽ ചെന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ അയിഷ നൂരിയും നോഹയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353388/three-kozhikode-natives-die-in-car-tipper-lorry-collision-in-gundalpet)