---
title: "ഹോർമൂസിൽ യുദ്ധസന്നാഹം, പിന്നാലെ സമാധാന ചർച്ചകളും; ഇറാനെതിരെ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക"
english_title: "US tightens naval sanctions against Iran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353350/us-tightens-naval-sanctions-against-iran"
published_at: "2026-04-14T14:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de07024ba2e_20.jpg"
keywords: []
---

# ഹോർമൂസിൽ യുദ്ധസന്നാഹം, പിന്നാലെ സമാധാന ചർച്ചകളും; ഇറാനെതിരെ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക

> **Lead Summary:** **ടെഹ്റാൻ: [**[ ]ഇറാനുമേൽ അമേരിക്ക നാവിക ഉപരോധം കർശനമാക്കുമ്പോഴും സമാധാനപരമായ ചർച്ചകൾക്കുള്ള സാധ്യതകൾ സജീവമാകുന്നു. 13 പടക്കപ്പലുകളെയും പോർവിമാനങ്ങളെയും അണിനിരത്തി അമേരിക്ക സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും മേഖലയിൽ ഇതുവരെ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

## Article Content

**ടെഹ്റാൻ: [**[ ]ഇറാനുമേൽ അമേരിക്ക നാവിക ഉപരോധം കർശനമാക്കുമ്പോഴും സമാധാനപരമായ ചർച്ചകൾക്കുള്ള സാധ്യതകൾ സജീവമാകുന്നു. 13 പടക്കപ്പലുകളെയും പോർവിമാനങ്ങളെയും അണിനിരത്തി അമേരിക്ക സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും മേഖലയിൽ ഇതുവരെ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇതിനിടെ, അമേരിക്കൻ ഉപരോധമുള്ള ചൈനീസ് കപ്പലായ 'റിച്ച് സ്റ്റാറി' ഹോർമൂസ് കടലിടുക്ക് കടന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ആണവ വിഷയത്തിലും ഹോർമൂസിലും ഇറാനെ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കാനാണ് അമേരിക്കയുടെ നീക്കമെങ്കിലും ഇരുവിഭാഗവും നിലവിൽ അതീവ ജാഗ്രത പാലിക്കുകയാണ്.

യുദ്ധസാഹചര്യം ഒഴിവാക്കാനായി മധ്യസ്ഥ രാഷ്ട്രങ്ങളായ പാക്കിസ്ഥാനും തുർക്കിയും സജീവമായി ഇടപെടുന്നുണ്ട്. വെടിനിർത്തൽ നീട്ടുന്നതിനും നയതന്ത്ര ചർച്ചകൾ തുടരുന്നതിനുമാണ് നിലവിൽ മുൻഗണന നൽകുന്നത്.

അതേസമയം, ഇറാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവറോവ് ചൈനയിലെത്തിയത് നയതന്ത്ര നീക്കങ്ങളിൽ നിർണ്ണായകമായി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ഉപാധികളിൽ ചെറിയ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നതായും സൂചനകളുണ്ട്.

ആണവ പദ്ധതിയിൽ 20 വർഷത്തെ മോറട്ടോറിയം എന്ന അമേരിക്കയുടെ നിർദ്ദേശത്തിന് പത്ത് വർഷം വരെ നൽകാമെന്ന നിലപാടിലേക്ക് ഇറാൻ എത്തിയതായാണ് വിവരം. യുറേനിയം ശേഖരം കൈമാറണമെന്ന കാര്യത്തിൽ ഇരുവിഭാഗവും നടത്തുന്ന വിട്ടുവീഴ്ചകൾ സമാധാന ശ്രമങ്ങൾക്ക് കരുത്തേകും.

ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരം സുരക്ഷിതമായി തങ്ങൾ സൂക്ഷിക്കാമെന്ന വാഗ്ദാനം റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ ചർച്ചകൾ മേഖലയിലെ സമാധാനം സംബന്ധിച്ച അന്തിമ തീരുമാനത്തിൽ നിർണ്ണായകമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353350/us-tightens-naval-sanctions-against-iran)