---
title: "വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ"
english_title: "thennala balakrishna pillai foundation nnounces rs 5001 prize for those who predict majority in vattiyoorkavu constituency"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353347/thennala-balakrishna-pillai-foundation-announces-rs-5001-prize-for-those-who-predict-majority-in-vattiyoorkavu-constituency"
published_at: "2026-04-14T14:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de06acba32a_k_muralidharan.jpg"
keywords: []
---

# വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ

> **Lead Summary:** തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ ചെയർമാൻ കാച്ചാണി സനിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്.

## Article Content

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ ചെയർമാൻ കാച്ചാണി സനിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്.

വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായ വികെ പ്രശാന്തും എൻഡിഎ സ്ഥാനാർത്ഥിയായി ആർ ശ്രീലേഖയുമാണ് മത്സരം​ഗത്തുണ്ടായിരുന്നത്.

വട്ടിയൂർക്കാവ് ഇടതിനൊപ്പം തന്നെ നിൽക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷമുള്ള എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിൻ്റെ പ്രതികരണം. വട്ടിയൂർക്കാവില്‍ പൊളിറ്റിക്കൽ ബലാബലം മാത്രമല്ല ഫലം നിർണയിക്കുക. വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്. എൽഡിഎഫിന് ഇവിടെ വോട്ടുണ്ട്. ഒപ്പം സിറ്റിങ് എംഎൽഎ എന്ന തരത്തിൽ വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ കൂടിയുണ്ട്. ബിജെപി ഇവിടെ നിശബ്ദമായിരുന്നുവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാവും എന്ന നിലയിലായിരുന്നു കെ മുരളീധരനായുള്ള പ്രചാരണം. അതിൽ പ്രസക്തിയില്ലെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയായിരുന്നിട്ട് മത്സരിച്ച് തോറ്റയാളാണ് അദ്ദേഹം. ബിജെപിക്ക് പോയിരുന്ന വോട്ടുകൾ മണ്ഡലത്തിലെ വികസനങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ തനിക്ക് കിട്ടാൻ സാധ്യതയുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353347/thennala-balakrishna-pillai-foundation-announces-rs-5001-prize-for-those-who-predict-majority-in-vattiyoorkavu-constituency)