---
title: "നാടിനെ നടുക്കി സേലം കൂട്ടക്കുരുതി: ഭാര്യയെ സ്കൂളിൽ കയറി വെട്ടികൊന്നു, മകൾക്ക് വിഷം നൽകി ഭർത്താവും ജീവനൊടുക്കി"
english_title: "Wife hacked to death in school, husband poisons daughter, commits suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353339/wife-hacked-to-death-in-school-husband-poisons-daughter-commits-suicide"
published_at: "2026-04-14T14:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddfd19634aa_17.jpg"
keywords: []
---

# നാടിനെ നടുക്കി സേലം കൂട്ടക്കുരുതി: ഭാര്യയെ സ്കൂളിൽ കയറി വെട്ടികൊന്നു, മകൾക്ക് വിഷം നൽകി ഭർത്താവും ജീവനൊടുക്കി

> **Lead Summary:** **സേലം[: **തമിഴ്‌നാട്ടിലെ സേലത്ത് സർക്കാർ സ്കൂളിനുള്ളിൽ അധ്യാപികയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**സേലം[: **തമിഴ്‌നാട്ടിലെ സേലത്ത് സർക്കാർ സ്കൂളിനുള്ളിൽ അധ്യാപികയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി.

കൃത്യം നടന്ന സ്കൂളിന് ഒരു കിലോമീറ്റർ അകലെയാണ് വിജയമുരുകന്റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വിജയമുരുകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓമലൂർ സർക്കാർ സ്കൂളിലെ അധ്യാപികയായ ശ്രീവിദ്യയെ ഇന്നലെയാണ് ഭർത്താവ് സ്കൂളിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്.

തിണ്ടമംഗലം സ്വദേശിയായ ശ്രീവിദ്യയെ ആക്രമിച്ച ശേഷം മകളെയുമെടുത്ത് സ്കൂൾ മതിൽ ചാടിയാണ് വിജയമുരുകൻ രക്ഷപ്പെട്ടത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് വിജയമുരുകനെതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിലുള്ള പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഒരു കുടുംബത്തിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച ഈ സംഭവം പ്രാദേശികമായി വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353339/wife-hacked-to-death-in-school-husband-poisons-daughter-commits-suicide)