---
title: "പഴുത്ത മാങ്ങയുണ്ടോ? എങ്കിൽ ഇത്തവണത്തെ വിഷു സ്പെഷ്യൽ റെഡി; നാവിൽ കപ്പലോടിക്കും മാമ്പഴ പായസം"
english_title: "Do you have ripe mangoes? Then this year's Vishu special is ready; Mango stew will make your tongue float"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353332/do-you-have-ripe-mangoes-then-this-years-vishu-special-is-ready-mango-stew-will-make-your-tongue-float"
published_at: "2026-04-14T13:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddf6c0375a8_SDFGSR.jpg"
keywords: []
---

# പഴുത്ത മാങ്ങയുണ്ടോ? എങ്കിൽ ഇത്തവണത്തെ വിഷു സ്പെഷ്യൽ റെഡി; നാവിൽ കപ്പലോടിക്കും മാമ്പഴ പായസം

> **Lead Summary:** **[** 'മാമ്പഴക്കാലത്തെ വിഷു സദ്യ പൂർണ്ണമാകണമെങ്കിൽ ഒരു മാമ്പഴ പായസം നിർബന്ധമാണ്. നാവിൽ കപ്പലോടിക്കുന്ന രുചിയിൽ, നല്ല നെയ്യും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ഈ വെറൈറ്റി പായസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.'**

## Article Content

**[** 'മാമ്പഴക്കാലത്തെ വിഷു സദ്യ പൂർണ്ണമാകണമെങ്കിൽ ഒരു മാമ്പഴ പായസം നിർബന്ധമാണ്. നാവിൽ കപ്പലോടിക്കുന്ന രുചിയിൽ, നല്ല നെയ്യും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന ഈ വെറൈറ്റി പായസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.'**

ആവശ്യമായ സാധനങ്ങൾ 

*നന്നായി പഴുത്ത മാങ്ങ: 3-4 എണ്ണം*

*ശർക്കര: 300-400 ഗ്രാം (മാങ്ങയുടെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം)*

*തേങ്ങാപ്പാൽ*

*ഒന്നാം പാൽ: 1 കപ്പ് (നല്ല കട്ടിയുള്ളത്)*

*രണ്ടാം പാൽ: 2-3 കപ്പ്*

*നെയ്യ്: 4 ടേബിൾ സ്പൂൺ*

*ചുക്കുപൊടി: അര ടീസ്പൂൺ*

*ജീരകപ്പൊടി: അര ടീസ്പൂൺ*

*ഏലയ്ക്കാപ്പൊടി: 1 ടീസ്പൂൺ*

*അണ്ടിപ്പരിപ്പും മുന്തിരിയും: ആവശ്യത്തിന്*

*തേങ്ങാക്കൊത്ത്: ചെറിയ കഷ്ണങ്ങളാക്കിയത് (വറുത്തിടാൻ)*

തയ്യാറാക്കുന്ന വിധം** 

 മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്സിയിൽ വെള്ളം ചേർക്കാതെ നന്നായി അടിച്ചെടുക്കുക. ശർക്കര അല്പം വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക.  ഒരു ഉരുളിയിലോ ചുവടുറപ്പുള്ള പാത്രത്തിലോ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് മാമ്പഴ പൾപ്പ് ചേർക്കുക. ഇതിലെ ജലാംശം മാറി പൾപ്പ് നന്നായി കുറുകി വരുന്നത് വരെ ഇളക്കുക.

കുറുകി വന്ന മാമ്പഴത്തിലേക്ക് ശർക്കരപ്പാനി ചേർക്കുക. ഇവ രണ്ടും കൂടി യോജിച്ച് നല്ല കടും നിറമായി മാറുന്നത് വരെ നന്നായി ഇളക്കുക. ഈ സമയത്ത് അല്പം നെയ്യ് കൂടി ചേർക്കാം. ശർക്കരയും മാങ്ങയും നന്നായി യോജിച്ച് വരുമ്പോൾ രണ്ടാം തേങ്ങാപ്പാൽ ചേർക്കുക. ഇടത്തരം തീയിൽ പായസം നന്നായി കുറുകി വരുന്നത് വരെ തിളപ്പിക്കുക.

പായസം പാകത്തിന് കുറുകിക്കഴിഞ്ഞാൽ തീ നന്നായി കുറയ്ക്കുക (അല്ലെങ്കിൽ തീ അണയ്ക്കാം). ഇതിലേക്ക് ഒന്നാം പാൽ ചേർത്ത് പതുക്കെ ഇളക്കുക. ഒന്നാം പാൽ ചേർത്ത ശേഷം പായസം തിളപ്പിക്കാൻ പാടില്ല.  ഇതിലേക്ക് ഏലയ്ക്കാപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.

മറ്റൊരു പാനിൽ ബാക്കിയുള്ള നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്ത് പായസത്തിലേക്ക് ചേർക്കുക. രുചികരമായ മാമ്പഴ പായസം തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353332/do-you-have-ripe-mangoes-then-this-years-vishu-special-is-ready-mango-stew-will-make-your-tongue-float)