---
title: "പഴം കഴിക്കുന്നതാണോ ജ്യൂസ് കുടിക്കുന്നതാണോ നല്ലത്?"
english_title: "Is it better to eat fruit or drink juice?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353329/is-it-better-to-eat-fruit-or-drink-juice"
published_at: "2026-04-14T13:20:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddf27a80448_ADSFWS.jpg"
keywords: []
---

# പഴം കഴിക്കുന്നതാണോ ജ്യൂസ് കുടിക്കുന്നതാണോ നല്ലത്?

> **Lead Summary:** **[** ആരോഗ്യത്തിന് ഏറെ ഗുണകരമായ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും പഴങ്ങളിൽ ധാരാളമുണ്ടെങ്കിലും, പ്രമേഹരോഗികൾ പഴച്ചാറുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

## Article Content

**[** ആരോഗ്യത്തിന് ഏറെ ഗുണകരമായ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും പഴങ്ങളിൽ ധാരാളമുണ്ടെങ്കിലും, പ്രമേഹരോഗികൾ പഴച്ചാറുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് പ്രമേഹബാധിതരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാലാണിത്. അതിനാൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂട്രീഷ്യന്മാര്‍ ഓർമ്മിപ്പിക്കുന്നു.

പഴച്ചാറുകളിൽ ഗ്ലൈസെമിക് സൂചിക കൂടുതലായതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിപ്പിക്കും. ഉദാഹരണത്തിന്, ഒരു ഓറഞ്ച് നേരിട്ട് കഴിക്കുമ്പോൾ അതിലെ നാരുകൾ (Fiber) പഞ്ചസാരയെ സാവധാനം മാത്രമേ രക്തത്തിലേക്ക് വിടുകയുള്ളൂ. എന്നാൽ ജ്യൂസ് കുടിക്കുമ്പോൾ ഈ നാരുകൾ നഷ്ടപ്പെടുന്നതിനാൽ പഞ്ചസാര പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.

പഴങ്ങളിലെ സ്വാഭാവിക പഞ്ചസാരയായ ഫ്രക്ടോസും ഗ്ലൂക്കോസും നാരുകളുടെ സാന്നിധ്യമില്ലാതെ ശരീരത്തിലെത്തുന്നത് പ്രമേഹരോഗികൾക്ക് ദോഷകരമാണ്. അതുകൊണ്ടാണ് ഡയറ്റീഷ്യന്മാർ ജ്യൂസിന് പകരം പഴങ്ങൾ കടിച്ചു കഴിക്കാൻ നിർദ്ദേശിക്കുന്നത്. ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നത് കൊണ്ട് ഉടനടി പ്രമേഹം വരില്ലെങ്കിലും, ദീർഘകാലം പതിവായി ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353329/is-it-better-to-eat-fruit-or-drink-juice)