---
title: "കാൻസറിനോട് പോരാടി രാജ്യാന്തര സൗന്ദര്യമത്സരത്തിൽ നേട്ടങ്ങൾ കൊയ്ത്  മലയാളിക്കരുത്ത് വേദ അനിൽകുമാർ"
english_title: "Malayali beauty Veda Anilkumar, who fought cancer and achieved success in an international beauty pageant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353310/malayali-beauty-veda-anilkumar-who-fought-cancer-and-achieved-success-in-an-international-beauty-pageant"
published_at: "2026-04-14T12:09:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dde1e248dca_sdf.jpg"
keywords: []
---

# കാൻസറിനോട് പോരാടി രാജ്യാന്തര സൗന്ദര്യമത്സരത്തിൽ നേട്ടങ്ങൾ കൊയ്ത്  മലയാളിക്കരുത്ത് വേദ അനിൽകുമാർ

> **Lead Summary:** **[** ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന 'മിസ് ടീനേജർ പെറ്റീറ്റ് യൂണിവേഴ്സ് 2026' മത്സരത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി മലയാളിയായ വേദ അനിൽകുമാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളോട് പോരാടി മൂന്നാം റണ്ണർ അപ് സ്ഥാനവും, ഒപ്പം 'മിസ് ടീനേജർ ഏഷ്യാ പസിഫിക് 2026' പദവിയും വേദ കരസ്ഥമാക്കി.

## Article Content

**[** ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന 'മിസ് ടീനേജർ പെറ്റീറ്റ് യൂണിവേഴ്സ് 2026' മത്സരത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി മലയാളിയായ വേദ അനിൽകുമാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളോട് പോരാടി മൂന്നാം റണ്ണർ അപ് സ്ഥാനവും, ഒപ്പം 'മിസ് ടീനേജർ ഏഷ്യാ പസിഫിക് 2026' പദവിയും വേദ കരസ്ഥമാക്കി.

കാൻസറിനെ അതിജീവിച്ച വേദയുടെ ഈ വിജയം പോരാട്ടവീര്യത്തിന്റെ കൂടി അടയാളമാണ്. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും തളരാതെ സ്വപ്നങ്ങളെ പിന്തുടരുന്ന വേദ, തന്റെ ഈ നേട്ടം മറ്റു കാൻസർ ബാധിതർക്ക് വലിയൊരു പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നു. നർത്തകി കൂടിയായ വേദ ഭാരതനാട്യത്തിലും വെസ്റ്റേൺ ഡാൻസിലും മികവ് തെളിയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിരുവനന്തപുരം കലിംഗ ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ അനിൽകുമാറിന്റെയും കാനറ ബാങ്ക് ഉദ്യോഗസ്ഥ സൗമ്യയുടെയും മകളാണ്. അമേയ അനിൽകുമാർ ഏക സഹോദരിയാണ്. യുവാക്കളുടെ നയതന്ത്ര പ്രവർത്തനങ്ങളും ഫാഷൻ ലോകത്തെ മികവും വിലയിരുത്തപ്പെട്ട ഈ മത്സരത്തിൽ ഇന്ത്യയുടെ അഭിമാനമായാണ് വേദ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353310/malayali-beauty-veda-anilkumar-who-fought-cancer-and-achieved-success-in-an-international-beauty-pageant)